1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2018

സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു. ഡച്ചുകാരനായ ജോഹാന്‍ വാന്‍ ഹള്‍സ്റ്റ് എന്ന അധ്യാപകനാണ് 107 വയസില്‍ അന്തരിച്ചത്. മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. ജൂതര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ സമയത്ത് അവരെ സഹായിച്ചതിന് ഇസ്രയേലിലെ യദ് വാഷേം സ്മാരകത്തില്‍ ഇടം പിടിച്ച വ്യക്തിയാണ് ജൊഹാന്‍.

ജൂതക്കുട്ടികളെ തട്ടിക്കൊണ്ട് വന്ന് രക്ഷിച്ചയാള്‍ എന്ന പേരിലാണ് ജോഹാന്‍ വാള്‍ ഹസ്റ്റ് പ്രശസ്തനായത്. തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയായിരുന്നു അറുനൂറോളം കുട്ടികളെ രക്ഷപെടുത്തിയത്. 1940 ല്‍ ജര്‍മനി നെതര്‍ലന്‍ഡിനെ ആക്രമിച്ചതിന് ശേഷമുള്ള മനുഷ്യത്വത്തിനെതിരായ ക്രൂര പീഡനത്തിന്റെ സമയത്തായിരുന്നു ജോഹാന്റെ ധീരമായ സേവനം.

107000 ലക്ഷത്തിലധികം ജൂതരെയാണ് ആ സമയത്ത് നാസി ക്യാംപുകളില്‍ അയച്ചത് . അതില്‍ നിന്ന് 5200 പേരോളം ആളുകള്‍ മാത്രമാണ് രക്ഷപെട്ടത്. മാതാപിതാക്കളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെയാണ് ജോഹാന്‍ ജീവിതത്തിലേയ്ക്ക് കടത്തിക്കൊണ്ട് വന്നത്. സദാസമയം സൈനികരുടെ കാവല്‍ ഉണ്ടായിരുന്ന ഇത്തരം നഴ്‌സറികളില്‍ നിന്ന് ജൂതക്കുട്ടികളെ പുറത്തെത്തിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.