1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്ലിക്കേഷൻ സേവനം പുനരാരംഭിക്കുന്നതുവരെ അബുദാബിയിൽ ഗ്രീൻ പാസ് നിയമം താൽക്കാലികമായി നിർത്തിവെച്ചു. അൽ ഹോസ്ൻ ആപ്പിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് അബുദാബിയിൽ ഗ്രീൻ പാസ് പദ്ധതി വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചത്.

ഗ്രീൻ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടർന്ന് അബുദാബിയിലെ ഉപയോക്താക്കൾ വ്യാപകമായി നേരിട്ട പ്രശ്നങ്ങളെ തുടർന്നാണ് ഈ സംവിധാനം നിർത്തിവെക്കുന്നതെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും അറിയിച്ചു. അൽ ഹൊസൻ ആപ്പ് വ്യാഴാഴ്ച ഏറെനേരം പ്രവർത്തനരഹിതമായിരുന്നു.

അബുദാബിയിലെ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ, ബാറുകൾ, റസ്റ്റോറന്‍റുകൾ എന്നിവ ഉൾപ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണമെന്ന നിയമം ഈ മാസം 15നാണ് പ്രാബല്യത്തിൽ വന്നത്. വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും അടുത്തിടെ പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ടെന്നും ഗ്രീൻ പാസിലൂടെ ബോധ്യപ്പെടുത്താനാവും.

ദുബായ് ഉൾപ്പെടെുള്ള വടക്കൻ എമിറേറ്റുകളിൽ നിന്നുള്ളവർ അബുദാബി എമിറേറ്റിലേക്ക് വരുന്നതിന് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥരെയും അൽ ഹൊസൻ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.

അബുദാബിയിലെ സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലും ഇടപാടുകൾക്ക് പോകുന്ന ഉപയോക്താക്കളും മൊബൈൽ ഫോണിൽ പി.സി.ആർ പരിശോധന ഫലം കാണിക്കണം. പൊതുജനങ്ങളുടെ സൗകര്യാർത്ഥം വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് ഉപയോഗിക്കുന്നത് ജൂൺ 18 മുതൽ അൽ ഹൊസൻ ആപ്ലിക്കേഷൻ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നത് വരെയാണ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.