1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2019

സ്വന്തം ലേഖകന്‍: മൂന്നാറില്‍ താപനില മൈനസ് 3 ഡിഗ്രി! തണുത്തുറഞ്ഞ് ദക്ഷിണേന്ത്യയുടെ കാശ്മീര്‍. മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തി. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്. ഈ കാരണം കൊണ്ടുതന്നെ തെക്കിന്റെ കശ്!മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുന്നത് മനോഹര കാഴ്ചയാണെന്ന് സഞ്ചാരികള്‍ പറയുന്നു. അതിശൈത്യത്തില്‍ മാത്രം കാണാന്‍ കഴിയുന്ന കാഴ്ചകളാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്.
ആവി പറന്നുനടക്കുന്ന അരുവികളും, പുഴയും, മഞ്ഞില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങളും പുല്‍ച്ചെടികളും ഇപ്പോള്‍ മൂന്നാറില്‍ സ്ഥിരം കാഴ്ച്ചയാണ്.

മൂന്നാറിലുള്ള ചൊക്കനാട്, ചിറ്റുവാര, ചെണ്ടുവാര, കന്നിമല,രാജമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. മൂന്നാറില്‍ ഏറ്റവും മനോഹരമായ കാഴ്ച്ച നല്‍കുന്നത് വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയാണ്. സൂര്യപ്രകാശം ആദ്യമെത്തുന്നത് മൂന്നാറിലെ രാജമലയിലാണ്. ഇവിടെ നിന്നുമുള്ള സൂര്യോദയമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.