1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ തീവ്ര ദേശീയവാദ നയങ്ങള്‍ക്കെതിരെ യുഎസില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ വാദ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് 10 ദിവസം നീണ്ടു നില്‍ക്കുന്ന റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ സംഘടനകള്‍. തിങ്കളാഴ്ച വിര്‍ജീനിയയില്‍ നിന്നു തുടങ്ങുന്ന റാലി സെപ്റ്റംബര്‍ 6 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ അവസാനിക്കും. ഈ മാസം 12ന് വിര്‍ജീനിയയില്‍ ദേശീയവാദികള്‍ സംഘടിപ്പിച്ച റാലിയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ കൊല്ലപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

അന്ന് കടുത്ത ദേശീയവാദ നിലപാടുമായി തെരുവിലിറങ്ങിയവരെ കുറ്റപ്പെടുത്താതെ ട്രംപ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്. ട്രംപ് അധികാരത്തിലേറിയതു ശേഷം വര്‍ധിച്ചു വരുന്ന പ്രതിഷേധങ്ങളും ട്രംപ് അനുകൂലികളും വിമര്‍ശകരും തമ്മിലുള്ള ഏറ്റുമുട്ടലുകളുമാണ് ഇപ്പോള്‍ വമ്പന്‍ റാലിയിലേക്ക് വഴി തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.