1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2017

സ്വന്തം ലേഖകന്‍: തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തില്‍ ഭീകരര്‍ക്ക് പാര്‍ലമെന്റില്‍ എത്താമെന്നു സുരക്ഷാ പരിശോധനയില്‍ നേരത്തെ വ്യക്തമായിരുന്നു.

തുടര്‍ന്ന് സായുധ ഗാര്‍ഡുകളുടെ ബോട്ടുകള്‍ നദിയില്‍ പട്രോളിംഗ് നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മാര്‍ച്ചില്‍ പാര്‍ലമെന്റ് പരിസരത്ത് ഖാലിദ് മസൂര്‍ എന്ന ഭീകരന്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് ഓഫീസറെ കുത്തിക്കൊന്ന സംഭവത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ പ്രവേശന കവാടങ്ങളില്‍ സായുധ ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. ബക്കിംഗ്ഹാം പാലസിന് മുന്നില്‍ ആക്രമി രണ്ട് പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്.

പാര്‍ലമെന്റില്‍ ജോലിചെയ്യുന്ന പതിനയ്യായിരം പേര്‍ക്ക് പുതിയ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ഭീതി പരത്തിയ സാഹചര്യത്തിലാണ് പുതിയ നടപടികള്‍. അടുത്തിടെ ജനത്തിരക്കുള്ള ഇടങ്ങളില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റിയുള്ള ചാവേര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.