1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ആണവ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഭീകരാക്രമണ ഭീഷണി, പ്രധാന കേന്ദ്രങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. സുരക്ഷാ പരിശോധനകളെ മറികടന്ന് ആക്രമണം നടത്താന്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഭീകരരാണ് വിമാനത്താവളങ്ങില്‍ അക്രമണത്തിന് പദ്ധതിയിടുന്നത് എന്നായിരുന്നു മുന്നറിയിപ്പ്. ആണവകേന്ദ്രങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ പരിശോധനയില്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തതരം സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചുള്ള ലാപ്‌ടോപുകളും മൊബൈല്‍ ഫോണുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കൊണ്ടുവന്ന് സ്‌ഫോടനം നടത്താനാണ് ഭീകരര്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ പരിശോധനകളെ അതിജീവിക്കാന്‍ കഴിയുന്ന സാങ്കേതിക ഉപയോഗിച്ചുള്ള സ്‌ഫോടക വസ്തുക്കള്‍ ഭീകരസംഘടനകള്‍ വികസിപ്പിച്ചു എന്നാണ് സംശയിക്കുന്നത്.

ഈജിപ്ത്, തുര്‍ക്കി, മൊറോക്കോ, ജോര്‍ദാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്ക് ഇലക്ട്രിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നേരത്തെ നിരോധിച്ചിരുന്നു. ദുബായ്, അബുദാബി, ദോഹ ഉള്‍പ്പെടെ പത്തു നഗരങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങളില്‍ ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്‌ടോപ്, ടാബ്!ലെറ്റ്, ഐപാഡ്, ക്യാമറ എന്നിവ കൊണ്ടുപോകുന്നതും കഴിഞ്ഞദിവസം വിലക്കിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.