1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2016

സ്വന്തം ലേഖകന്‍: ഭീഷണി മുഴക്കി പാകിസ്താന്‍, ഭീകര ഗ്രൂപ്പുകള്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, അതിര്‍ത്തില്‍ അതീവ ജാഗ്രത. പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 38 ഭീകരരെ കൊന്ന ഇന്ത്യയുടെ നടപടിക്ക് തിരച്ചടി നല്‍കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കി. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാന്‍ ഉധംപൂരിലെത്തി.

പാകിസ്ഥാന്‍ ആക്രമിച്ചതിനു പിന്നാലെ ഭീകര സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചു വിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ പാക്കിസ്താന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കി.

തീവ്ര ഇന്ത്യ വിരുദ്ധനായ പാകിസ്താന്‍ സൈനിക മേധാവി റഹീല്‍ ഷെരീഫ് വിരമിക്കും മുന്‍പ് വന്‍ ആക്രമണം ഇന്ത്യയില്‍ നടത്തും എന്നാണ് സൂചന. നവംബറിലാണ് സൈനീക മേധാവിയുടെ കാലാവധി പൂര്‍ത്തിയാകുക.

നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം പാക്കിസ്ഥാന്‍ അംഗികരിക്കാത്ത പശ്ചാത്തലത്തില്‍ ഭീകരാക്രമണമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വിലയിരുത്തല്‍. അതിര്‍ത്തിവഴി കൂടുതല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനും അതുവഴി പ്രധാന നഗരങ്ങളെയും പ്രമുഖരെയും ലക്ഷ്യം വയ്ക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

പഞ്ചാബിലെ ദിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകള്‍ പറന്നെത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രാജ്യമെങ്ങും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.