1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്.

വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ ആകെ രോഗബാധിതർ. 619,465 ആണ് മരണനിരക്ക്. 9,110623 പേർ രോഗമുക്തരായി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ ഏഴാംദിവസവും തുടർച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞദിവസം മാത്രം മരിച്ചത് 1,112പേരാണ്. ഇതോടെ ആകെ 144,953 പേരാണ് മരിച്ചത്. 4,028,569 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,886,583 ആണ് രോഗമുക്തി.

രണ്ടാമതുള്ള ബ്രസീലിൽ 81,597 പേരാണ് മരിച്ചത്. 2,166,532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,465,970 ആണ് രോഗമുക്തി. മൂന്നാമതുള്ള ഇന്ത്യയിൽ 28,770 പേരാണ് മരിച്ചത്. 1,194,085 ആണ് ഇതുവരെയുള്ള രോഗബാധിതർ. 752,393 ആണ് രോഗമുക്തി. നാലാമതുള്ള റഷ്യയിൽ 12,580പേരാണ് മരിച്ചത്. 783,328 ആണ് ആകെ കേസുകൾ. 562, 384 ആണ് രോഗമുക്തി.

അതിനിടെ യുഎസിലുടനീളം കൊവിഡ് കേസുകളില്‍ വ്യാപകമായ വര്‍ധനവ്. കൊവിഡ് ടെസ്റ്റിങ് സെന്ററുകളില്‍ നീണ്ട നിര പലേടത്തും പ്രത്യക്ഷപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളെ പരിപാലിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇതാദ്യമായി വൈറ്റ്ഹൗസ് തന്നെ വെളിപ്പെടുത്തി. രാജ്യത്തുടനീളമുള്ള ലാബുകള്‍ ഇപ്പോള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം അഡ്മിറ്റ് ബ്രെറ്റ് ഗിരോയര്‍ പറഞ്ഞു.

കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് വൈറസ് താണ്ഡവം രൂക്ഷമായിരിക്കുന്നത്. ടെക്‌സാസില്‍, ഹിഡാല്‍ഗോ കൗണ്ടി ജഡ്ജി റിച്ചാര്‍ഡ് കോര്‍ട്ടെസ് എല്ലാ താമസക്കാരും വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ആശുപത്രികള്‍ വന്‍ തോതില്‍ രോഗികളുടെ എണ്ണം വർധിച്ചതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇത് യാത്രകളെ ഫലത്തില്‍ നിരോധിച്ചിട്ടുണ്ട്. ഫെയ്സ് മാസ്‌ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതകള്‍ ഉള്‍പ്പെടുന്ന ഉത്തരവ് എല്ലാവരും അനുസരിക്കേണ്ടതുണ്ടെന്നും കോര്‍ടെസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.