കോടതിയുടെ വിചിത്രമായ നിര്‍ദേശം കേട്ട് ഞെട്ടിയിരിക്കുകയാണ് ടെകസാസ് സ്വദേശിയായ ജോസ്റ്റണ്‍ ബണ്‍ഡി. കാമുകിയെ വിവാഹം കഴിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനു തയ്യാറല്ലെങ്കില്‍ ജയിലില്‍ പോകാനും നിര്‍ദേശമുണ്ട്. കാമുകിയായ എലിസബത്തിന്റെ മുന്‍ കാമുകനുമായി തല്ല് കൂടി അയാളുടെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി ഇയാള്‍ക്ക് പിഴയും നല്ലനടപ്പും വിധിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ കല്യാണം കഴിക്കാനുള്ള വിചിത്രമായ വിധി വരുമെന്ന് ഇരുവരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
ഇതു കൂടാതെ നല്ലനടപ്പിലും വിചിത്ര ശിക്ഷാവിധിയാണ് സ്മിത്ത് കൗണ്ടി ജഡ്ജ് റാന്‍ഡല്‍ റോജര്‍ ജോസ്റ്റണ്‍ ബണ്‍ഡിക്ക് നല്‍കിയത്.
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്ന ബൈബിള്‍ വചനം ദിവസം ഇരുപത്തഞ്ച് തവണ എഴുതുകയാണ് ഒന്ന്. മുപ്പത് ദിവസത്തിനുള്ളില്‍ എലിസബത്തിനെ വിവാഹം കഴിക്കുകയും വേണം.
ജഡ്ജ് വിവാഹത്തിന് ഉത്തരവിട്ടെങ്കിലും ഇരുവരുടേയും വീട്ടുകാര്‍ ഇതിന് സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. എന്തായാലും ഇരുപതാം തിയതി വിവാഹം നടത്തി ശിക്ഷ ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ജോസ്റ്റണ്‍ എന്നാണ് വാര്‍ത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല