1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: അമേരിക്കയിലെ ജൂതപ്പള്ളിയിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പള്ളിയിൽ ആളുകളെ ബന്ധികളാക്കിയത് ബ്രീട്ടീഷ് പൗരനായ മാലിക് ഫൈസൽ ആണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൈഡൻ്റെ പ്രതികരണം. ടെക്സാസിലെ സിനഗോഗിൽ നാലുപേരെ ബന്ദികളാക്കിയ 44കാരനായ മാലിക് ഫൈസലിനെ വധിച്ചിരുന്നു.

ടെക്‌സാസിലെ ചെറിയ പട്ടണമായ കോളിവില്ലെയിലെ ജൂതപ്പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയ നാല് പേരെ മാലിക് ഫൈസൽ ബന്ധികളാക്കുകയായിരുന്നു. ഇവരിൽ ഒരാളെ വിട്ടയച്ച മാലിക് ഫൈസൽ പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പള്ളിയിലുള്ള മൂന്ന് പേരെ രക്ഷിക്കാൻ ശ്രമിച്ചാൽ ഇവരെ വധിക്കുമെന്നായിരുന്നു സദേശം.

എന്നാൽ, 12 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എഫ്ബിഐ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുകയും മാലിക് ഫൈസലിനെ വധിക്കുകയും ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടുംബം പിന്നീട് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികരെ വധിക്കാൻ ശ്രമിച്ചതിന് 86 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാകിസ്ഥാൻ സ്വദേശിനിയായ ന്യൂറോ സയൻ്റിസ്റ്റ് ആഫിയ സിദ്ദിഖിയെ (49) വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാലിക് ഫൈസൽ പള്ളിയിൽ അതിക്രമിച്ച് കയറി പ്രാർഥിക്കാൻ എത്തിയവരെ ബന്ധികളാക്കിയതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അക്രമിക്ക് ആഫിയയുമായോ കുടുംബവുമായോ ബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു ആഫിയയുടെ സഹോദരൻ മുഹമ്മദ് സിദ്ദിഖിക്ക് ആക്രമണത്തിൽ പങ്കില്ലെന്നും സ്ഥിരീകരിച്ചു. 2003ൽ കറാച്ചിയിൽ നിന്നും കാണാതായ ആഫിയ സിദ്ദിഖിയെ അഫ്ഗാനിസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ ഇവർ യുഎസ് സൈന്യത്തിനെതിരെ വെടിയുതിർക്കുകയായിരുന്നു.

ഈ സംഭവത്തിലാണ് ന്യൂയോർക്ക് കോടതി ആഫിയയ്ക്ക് 86 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ടെക്‌സാസിലെ ഫോർട്ട് വർത്തിലെ ജയിലിൽ കഴിയുന്ന സിദ്ദിഖിക്ക് ജൂതപ്പള്ളിയിലുണ്ടായത് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭീകരർക്കിടയിലെ സ്വപ്നസുന്ദരി, ലേഡി അൽ ഖായിദ തുടങ്ങി നിരവധി വിശേഷണങ്ങൾ ഇവർക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.