1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2018

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം. താം ലുവാങ് ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരായ ഫുട്ബാള്‍ താരങ്ങളും കോച്ചും ബുദ്ധ ഭിക്ഷുക്കളായി മാറുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

ബുദ്ധ ഭിക്ഷുകളായി മാറിയാല്‍ തങ്ങള്‍ക്ക് അവസാന ശ്വാസവും നല്‍കി മറഞ്ഞ സമന്‍ കുമനെന്ന ധീര രക്തസാക്ഷിക്ക് അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉത്തര തായ്‌ലന്‍ഡിലെ ക്ഷേത്രത്തില്‍വെച്ച് നടന്ന ചടങ്ങില്‍ 11 കുട്ടികളും കോച്ചും പ്രാര്‍ഥനയിലും മറ്റ് ആരാധനകര്‍മങ്ങളിലും പങ്കുകൊണ്ടത്. 25കാരനായ കോച്ചിനെ സന്യാസിയായും കുട്ടികള്‍ നവസന്യാസികളായാണ് ബുധനാഴ്ച വാഴിക്കുന്നത്.

കുട്ടികളിലെ 12 മന്‍ ബുദ്ധമത വിശ്വാസിയല്ലാത്തതിനാല്‍ തന്നെ ചടങ്ങുകളില്‍ പങ്കെടുത്തില്ല. ബുദ്ധമതത്തിന് സ്വാധീനമുള്ള തായ്‌ലന്‍ഡിലെ പുരുഷന്മാര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സന്യാസം സ്വീകരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ല. പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കുന്നുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.