തായ്‌ലണ്ടിലെ രാജഭരണത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുരുഷനും സ്ത്രീക്കും മിലിട്ടറി കോടതി നീണ്ട ജയില്‍വാസം ശിക്ഷവിധിച്ചു. കുറ്റക്കാരയി കണ്ടെത്തിയ പുരുഷന് അറുപത് വര്‍ഷത്തെയും സ്ത്രീക്ക് 28 വര്‍ഷത്തെയും ജയില്‍ശിക്ഷയാണ് മിലിട്ടറി കോടതി വിധിച്ചിരിക്കുന്നത്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ് ശിക്ഷിക്കപ്പെട്ട സ്ത്രീ.
തായ്‌ലണ്ട് നിയമപ്രകാരം മൊണാര്‍ക്കിയെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് 15 വര്‍ഷം ശിക്ഷ ലഭിക്കും. കുറ്റക്കാരെന്ന് അധികൃതര്‍ കണ്ടെത്തിയ ആളുകളുടെ വിചാരണ അടച്ചിട്ട മുറിയിലായിരുന്നു. ഇവരെഴുതിയത് എന്താണെന്ന് പുറംലോകം അറിയാതിരിക്കാനാണെന്നും അത്രയ്ക്ക് മ്ലേച്ഛമായാണ് രാജഭരണത്തെക്കുറിച്ച് എഴുതിയിരിക്കുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
താന്‍ വിമര്‍ശനങ്ങള്‍ക്ക് അധീതനല്ലെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഒരു പൊതുപ്രസംഗത്തില്‍ രാജാവ് പറഞ്ഞിരുന്നെന്നും ഇപ്പോള്‍ അധികാരികള്‍ കാണിക്കുന്നത് പകപോക്കലാണെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല