1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2015

സ്വന്തം ലേഖകന്‍: വിശന്നാല്‍ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ തിന്നുമോ? ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി ഓസ്‌ട്രേലിയന്‍ പത്രം, പ്രതിഷേധം ശക്തം. ദി ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

ഹരിതഗൃഹ വാതകം കുറക്കുന്നതിന് പട്ടിണിക്കാരായ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ പൊട്ടിച്ചു തിന്നുന്നതാണ് കാര്‍ട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയല്ല, പട്ടിണി മാറ്റാനുള്ള ഭക്ഷണമാണ് ആവശ്യമെന്നാണ് ബില്‍ ലീക് എന്ന കാര്‍ട്ടൂണിന്റെ പരിഹാസം.

ഈ കാര്‍ട്ടൂണ്‍ വംശീയ അധിക്ഷേപമാണന്നതില്‍ ഒരു സംശയവുമില്ല. മൂന്നാം ലോക രാജ്യങ്ങളെ കുറിച്ചും അവികസിതരായ ജനങ്ങളെ കുറിച്ചുമുള്ള വില കുറഞ്ഞ മുന്‍ധാരണ മാത്രമാണിതെന്ന് മക്യൂറെ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസര്‍ അമാന്‍ഡ വൈസ് അഭിപ്രായപ്പെട്ടു. പരിവര്‍ത്തിത ഊര്‍ജം കൈകാര്യം ചെയ്യാന്‍ ഇന്ത്യ പര്യാപ്തല്ലെന്നും വികസ്വര രാജ്യങ്ങളെല്ലാം വിഡ്ഢികളാണെന്നുമുള്ള സന്ദേശമാണ് ഈ കാര്‍ട്ടൂണ്‍ നല്‍കുന്നതെന്ന് ഡെയ്കിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. യിന്‍ പാരഡൈസ് പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച അഞ്ജതയാണ് ഈ കാര്‍ട്ടൂണിലുള്ളതെന്ന് കാച്ച് ന്യൂസ് പത്രാധിപര്‍ ഷോമ ചൗധരി അഭിപ്രായപ്പെട്ടു. സോളാര്‍ പാനല്‍ എന്താണെന്ന് ഈ കര്‍ഷകര്‍ ബില്‍ ലീകിന് പറഞ്ഞുകൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണിസ്റ്റോ ദിനപത്രമോ ഇതുവരെ പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.