സ്വന്തം ലേഖകന്‍: മരണം കാത്തിരുന്ന ലെസ്ബിയന്‍ ദമ്പതികള്‍ക്കായി നിയമം മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; ഓസ്‌ട്രേലിയയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന്റെ കഥ. വിവാഹം നിയമപരമാക്കാന്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലാവധി വേണമെന്നാണ് ഓസ്‌ട്രേലിയന്‍ നിയമം എന്നാല്‍ പങ്കാളികളിലൊരാള്‍ മരണം കാത്ത് കഴിയുകയാണെന്നതിനാലാണ് സര്‍ക്കാര്‍ നിയമം മറികടന്ന് അവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുത്തത്. അങ്ങനെ ഓസ്‌ട്രേലിയയില്‍ നിയമപരമായി വിവാഹിതരായ ആദ്യ ലെസ്ബിയന്‍ ദമ്പതികളായി ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു ജില്‍ കിന്റും ജോ ഗ്രാന്റും.
കിന്റും ഗ്രാന്റും എട്ട് വര്‍ഷമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതെങ്കിലും അവര്‍ക്ക് നിയമപരമായി പങ്കാളികളായിരിക്കാന്‍ കഴിഞ്ഞത് 48 ദിവസം മാത്രമാണ്. ഡിസംബര്‍ 15, അതായത് ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കി ഒരാഴ്ച്ചക്കുള്ളിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അപൂര്‍വ്വ കാന്‍സര്‍ ബാധിച്ച് ജനുവരി 30ന് ജോഗ്രാന്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജോഗ്രാന്റിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കൊണ്ടാണ് 30 ദിവസത്തെ സമയപരിധി ഇരുവര്‍ക്കും സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തത്.ക്വീന്‍സ്ലാന്റ് പാര്‍ലമെന്റില്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ വൈ വെറ്റെ ഡിയാത്ത് പരസ്യമായി ഈ സംഭവത്തെ കുറിച്ച് പറഞ്ഞതോടെയാണ് കഥ പുറം ലോകമറിയുന്നത്. അധികൃതരും സര്‍ക്കാറും അസാധാരണമായ വഴികളിലൂടെ പോയാണ് ഈ വിവാഹം സാധ്യമാക്കിയതെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല