1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2018

സ്വന്തം ലേഖകന്‍: ആയിരങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യാഞ്ജലി; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും. വിഖ്യാതനായ ബ്രിട്ടിഷ് ഊര്‍ജതന്ത്ര ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ (76) സംസ്‌കാരച്ചടങ്ങുകള്‍ ജന്മനാടായ കേംബ്രിജില്‍ നടന്നു. ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ശവകുടീരങ്ങള്‍ക്കരികെയാണു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം.

മാര്‍ച്ച് 14 നാണു ഹോക്കിങ് അന്തരിച്ചത്. ഗ്രേസ് സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ ഒട്ടേറെ പ്രമുഖര്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. മൃതദേഹപേടകം എത്തിയപ്പോള്‍ 76 വട്ടം പള്ളിമണി മുഴങ്ങി. മഹാനായ ശാസ്ത്രജ്ഞന്‍ ഭൂമിയില്‍ ജീവിച്ച വര്‍ഷങ്ങളുടെ സൂചകമായിട്ടാണത്. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരും സന്നിഹിതരായിരുന്നു.

ഹോക്കിങ്ങിന്റെ സന്തതസഹചാരിയായിരുന്ന ഹൈടെക് ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലെ പ്രത്യേക പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാകും. ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളടക്കം വിപുലമായ പ്രദര്‍ശനമാണ് ആലോചനയിലുള്ളതെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.