1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2018

സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്നും രഹസ്യ സ്വഭാവമുള്ള ഇന്ത്യ, യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് വിവരം.

ബ്രെക്‌സിനു ശേഷം വ്യാപാര നഷ്ടം സംഭവിക്കാനിടയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനുശേഷം തങ്ങളുമായുള്ള വ്യാപരബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുവരുന്നതോടെ മറ്റു ലോക രാജ്യങ്ങളുമായി പുതിയ വ്യാപാരബന്ധം സ്ഥാപിക്കുമെന്നും ഇത് ഭക്ഷ്യ സുരക്ഷയും ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും മൃഗ സംരക്ഷണവും ഉറപ്പുവരുത്തിക്കൊണ്ട് ആയിരുക്കുമെന്നുമാണ് ബ്രിട്ടന്റെ നിലപാട്.

പുതിയ ബ്രെക്‌സിറ്റ് നയത്തിന്റെ ഭാഗമായി രാസവള പ്രയോഗം, ഭക്ഷ്യോല്‍പന്നങ്ങളുടെ ശുചിത്വം, ഗുണനിലവാരം തുടങ്ങിയവയില്‍ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മില്‍ കര്‍ക്കശ മാനദണ്ഡങ്ങളാണ് നിലവില്‍ വരാന്‍ പോകുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്താനാകാത്തതിനാല്‍ ഇവയെല്ലാം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരത്തിലും ബാധകമാകും. ഇത് ഇന്ത്യയുടെ കയറ്റുമതി രംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.