1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടില്‍ അയവുവരുത്തി തെരേസ മേയ്; മാര്‍ച്ച് 12ന് നിര്‍ണായക വോട്ടെടുപ്പ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ബ്രെക്‌സിറ്റ് സംബന്ധിച്ച നിയന്ത്രണം എംപിമാര്‍ക്കു നല്‍കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാര്‍ അംഗീകരിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും.

കരാര്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 12ന് നടക്കുന്ന വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍, കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോയെന്ന കാര്യത്തില്‍ എം.പിമാര്‍ക്ക് തീരുമാനം എടുക്കാം. മാര്‍ച്ച് 29ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് തീരുമാനമെന്നും തെരേസ മേ ആവര്‍ത്തിച്ചു. കോമണ്‍സ് സഭയിലായിരുന്നു മേയുടെ പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാര്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12നു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും.

വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമൊ എന്ന കാര്യത്തില്‍ എം.പിമാര്‍ തീരുമാനം എടുക്കുമെന്നും മേ പറഞ്ഞു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കരാര്‍ കൂടാതെ ബ്രക്‌സിറ്റ് സാധിക്കുമോ എന്നതു സംബന്ധിച്ചു വീണ്ടും വോട്ടെടുപ്പു നടത്തും. ഇതും പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് കാലാവധി നീട്ടുന്നതു സംബന്ധിച്ച് മാര്‍ച്ച് 14ന് ഒരിക്കല്‍ക്കൂടി വോട്ടെടുപ്പു നടത്തുമെന്നും മേയ് പറഞ്ഞു.

പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും മേയ് വ്യക്തമാക്കി. നിലവില്‍ മാര്‍ച്ച് 29ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം. എന്നാല്‍ ഇത് സാധിച്ചില്ലെങ്കില്‍ ജൂണ്‍ വരെ വൈകിപ്പിക്കുക എന്നതാണ് പോംവഴി. എന്നാല്‍ അതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും മേയ് പറഞ്ഞു. എന്നാല്‍ എം.പിമാര്‍ക്ക് ഇക്കാര്യത്തില്‍ വോട്ടവകാശം നല്‍കുകയാണെന്ന് മേയ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.