1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായി വ്യതിയാനം ഉണ്ടാകുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ രാഷ്ട്ര നേതാവാകുകയാണ് തെരേസ മെയ്.

രണ്ട് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായാണ് തെരേസ മെയ് അമേരിക്കയില്‍ എത്തിയത്. ട്രംപിന്റേയും തെരേസ മെയുടേയും കൂടിക്കാഴ്ചയെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ബ്രിട്ടന്റെ വിദേശ നയത്തിലെ കാതലായ മാറ്റം ഈ സന്ദര്‍ശനത്തോടെ വ്യക്തമാകുമെന്ന് നിരീക്ഷകര്‍ കരുതനുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ പടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിച്ച മേയ് ബ്രിട്ടനും യുഎസിനു ഇനി സ്വന്തം പ്രതിഛായ മോശമാക്കുന്ന ലോക യുദ്ധങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി. അതേസമയം ഭീഷണികള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് വെറുതെ കൈയ്യും കെട്ടിയിരിക്കാനും കഴിയില്ല. അതിനാല്‍ ഒരു രാജ്യങ്ങളും യോജിച്ച് പുതിയ കാലത്തിന് അനുയോജ്യമായ കൂട്ടുകെട്ട് രൂപപ്പെടുത്തണമെന്നും മേയ് ആഹ്വാനം ചെയ്തു.

ട്രംപിന്റേയും മേയുടേയും പ്രവര്‍ത്തന രീതിയിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയ പത്രപ്രവര്‍ത്തകരോട് ചിലപ്പോള്‍ വിപരീത ധ്രുവങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്നായിരുന്നു മേയുടെ തമാശ. വെള്ളിയാഴ്ച രാവിലെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തെ ട്രംപും തെരേസ മെയും അഭിസംബോധന ചെയ്യും.

യോഗത്തിനു ശേഷം വൈറ്റ് ഹൗസില്‍ ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാര കരാറാണ് തെരേസ മെയുടെ സന്ദര്‍ശനത്തിന്റെ ഒരു പ്രധാന ലക്ഷ്യം. ഇത് കൂടാതെ ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.