1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: ‘ഫ്രാന്‍സ് അടുത്ത സുഹൃത്ത്, ബ്രെക്‌സിറ്റിനു ശേഷവും മുന്നോട്ട് മുന്നോട്ട്,’ പുതിയ ഫ്രഞ്ചു പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭിനന്ദനം. പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി ബ്രിട്ടന്റെ വളരെയടുത്ത സഖ്യരാഷ്ട്രമാണ് ഫ്രാന്‍സെന്നും പുതിയ പ്രസിഡന്റുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഉറപ്പു നല്‍കിയതായി ഡൗണിംങ് സ്ട്രീറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ ശക്തമായ കെട്ടുറപ്പും നിലനില്‍പും അനിവാര്യമാണെന്ന് അഭിപ്രായമുള്ള നേതാവാണ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ ബ്രെക്‌സിറ്റിനോടും ബ്രിട്ടനോടുമുള്ള അദ്ദേഹത്തിന്റെ നിലപാട് ഇനിയും വ്യക്തമാകാത്തതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ ഫ്രാന്‍സിന്റെ നിലപാടുകള്‍ അനുസരിച്ചാകും പുതിയ പ്രസിഡന്റുമായുള്ള ബ്രിട്ടന്റെ ബന്ധം. ജര്‍മനി അടക്കമുള്ള ഇയു രാജ്യങ്ങള്‍ ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ യൂറോപ്പില്‍ നല്ലൊരു സുഹൃത്തിനെ മക്രോണിന്റെ ഫ്രാന്‍സില്‍ കണ്ടെത്താനാണ് മേയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ലണ്ടനിലെത്തി തെരേസ മേയെ നേരില്‍കണ്ട് ചര്‍ച്ച നടത്തിയ മക്രോണും അത്തരമൊരു വിലയിരുത്തലിന് ശക്തി പകര്‍ന്നിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെ അദ്ദേഹം ഇംഗ്ലീഷ് മാധ്യമങ്ങളെ കൈയിലെടുക്കുകയും ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ബാങ്കിംങ്, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ ബ്രിട്ടന്റെ വൈദഗ്ധ്യവും കഴിവുകളും ഫ്രാന്‍സിന് ആവശ്യമാണെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.