1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: തെരേസാ മേയ്ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, ബ്രിട്ടനില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി, 13 വര്‍ഷത്തെ വ്യാപാര കരാറിന് ധാരണയായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് എന്നിവരുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് തെരേസ മെയ്‌യുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം.

ബ്രിട്ടനിലേക്ക് സൗദി നിക്ഷേപകരെ ആകര്‍ഷിക്കുന്നതും തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോരാടുന്നതും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സൈനിക, സുരക്ഷാ സഹകരണം, ആയുധം ഇറക്കുമതി എന്നിവ സംബന്ധിച്ച് ഉന്നത തല ചര്‍ച്ചകളും നടക്കുന്നുണ്ട്. ബ്രിട്ടനും സൗദിയും തമ്മില്‍ 13 വര്‍ഷത്തെ വ്യാപാക കരാറിലാണ് ചര്‍ച്ചയില്‍ ധാരണയായത്. സൗദി ബ്രിട്ടനില്‍ 1.6 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്താനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്.

ലോകത്തെ എണ്ണക്കമ്പനി ഭീമനായ ആരാംകോ ബ്രിട്ടനില്‍ ചുവടുറപ്പിക്കാനുള്ള സാധ്യതയും ചര്‍ച്ചകളില്‍ തെളിഞ്ഞു. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ സൗദി സഖ്യസേനക്ക് ബ്രിട്ടന്റെ പിന്തുണയുണ്ട്. ഒപ്പം ഇറാന്‍ ഗള്‍ഫ് നാടുകളില്‍ നടത്തുന്ന ഇടപെടലിലും ബ്രിട്ടന്‍ സൗദിക്കൊപ്പമാണ്.
ബ്രിട്ടന്റ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഒരു വര്‍ഷം എട്ട് ബില്യന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടനില്‍ നിന്നു സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.