1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

അജിമോന്‍ ഇടക്കര

പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാ ശ്ലീഹായുടേയും വിശുദ്ധ അല്‌ഫോന്‍സാമ്മയുടേയും തിരുന്നാളുകള്‍ സംയുക്തമായി ഈ വരുന്ന ഞായറാഴ്ച, ജൂലയ് അഞ്ചാം തിയതി, ഗ്‌ളോസ്റ്റര്‍ഷയര്‍ മാറ്റ്‌സണിലെ വിശുദ്ധ അഗസ്തീനോസിന്റെ ദൈവാലയത്തില്‍ വച്ചു ഗ്ലോസ്റ്റര്‍ഷയര്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

ഉച്ചയ്ക്ക് ഒരു മണിക്കു മാറ്റ്‌സണ്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി റവ. ഫാ റിച്ചാര്‍ഡ് ബാര്‍ട്ടന്റെ സാന്നിദ്ധ്യത്തില്‍ ആവും തിരുന്നാള്‍ മഹാമഹത്തിന് കൊടിയേറുക. തുടര്‍ന്നു തിരുന്നാള്‍ പ്രസുദേന്തി വാഴിക്കലും അഞ്ച് പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ റാസയും ഉണ്ടായിരിക്കും. യൂക്കെയിലെ ക്രിസ്ത്യന്‍ മലയാളി സമൂഹത്തിനു അപൂര്‍വ്വമായി മാത്രമാണു ആഘോഷകരമായ റാസ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിക്കുന്നത്. ഫാ ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ ജിജോ ഇണ്ടിപറമ്പില്‍ (CST ), ഫാ പോള്‍ വെട്ടിക്കാട്ട് (CST), ഫാ സിറിള്‍ ഇടമന (SDB ) , ഫാ. സഖറിയാസ് കാഞ്ഞൂപറമ്പില്‍ എന്നിവരാകും റാസ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിക്കുക . സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള ആഘോഷകരമായ പ്രദക്ഷിണവും ലദീഞ്ഞും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും റാസയ്ക്കു ശേഷം നടത്തുന്നതായിരിക്കും. കഴുന്നു എടുക്കുവാനും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുവാനും തിരുന്നാള്‍ ദിനത്തില്‍ സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ ഒരു മാസമായി എല്ലാ കുടുംബങ്ങളിലും തിരുന്നാള്‍ അനുഗ്രഹ പ്രദമാകുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഇടവക സമൂഹം ഒന്നടങ്കം ഈ സുദിനത്തെ വരവെല്ക്കുവാന്‍ ആത്മീയമായും ഒരുങ്ങിക്കഴിഞ്ഞു . നെറ്റിപട്ടം കെട്ടിയ കരിവീരന്മാരും ബലൂണ് കമാനവും ചെണ്ടമേളവും മുത്തുക്കുടകളും കൊടികളും ചാന്തും കുപ്പിവളയും മുത്തുമാലയും വില്ക്കുന്ന വെച്ചു വാണിഭ കടകളും എന്ന് വേണ്ട ഒരു സുറിയാനി ക്രിസ്ത്യാനിയുടെ എല്ലാ വിധ ഗൃഹാതുരത്വ സ്മരണകളേയും ഉണര്‍ത്തുവാന്‍ സഹായിക്കുന്ന എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി പള്ളി കമ്മിറ്റിക്കു വേണ്ടി കൈക്കാരന്മാര്‍ അറിയിച്ചു.


ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഉത്തമ മാതൃകയായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിത ചൈതന്യവും പരിശുദ്ധ മാതാവിന്റെ അടിയുറച്ച ദൈവസ്‌നേഹവും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ സഹനവും നൈര്‍മല്യവും വിശുദ്ധിയും സ്വജീവിതത്തിലും കുടുംബങ്ങളിലും സ്വീകരിച്ചു ആത്മീയ നിറവിലും അഭിഷേകത്തിലും പൂരിതരാകുവാന്‍ ദൈവമക്കളുടെ സ്‌നേഹകൂട്ടായ്മയിലേയ്ക്കും തിരുന്നാള്‍ കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവകയുടെ ആത്മീയ പിതാവായ ഇടവകയുടെ ആത്മീയ പിതാവായ ഫാ സിറിള്‍ ഇടമന (Ph 07723425094). ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത് (Ph. 07703063836), സജി മാത്യൂ (Ph. 07861448944) എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.