സ്വന്തം ലേഖകന്‍: മലേഷ്യയില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രകടനം നടത്തി, അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജി ആവശ്യപ്പെട്ട് ക്വാലാലംപുരില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. ജനങ്ങളുടെ ക്ഷേമത്തിനായി ചെലഴിക്കേണ്ട കോടിക്കണക്കിനു ഡോളര്‍ പ്രധാനമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തലസ്ഥാന നഗരിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ജനം സംഘടിച്ചത്. പ്രക്ഷോഭറാലിയെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.
7,000 പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി ബെര്‍നാമ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചത്തെ റാലിക്ക് ആഹ്വാനംചെയ്ത നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. റാലി നിയമവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് അറസ്റ്റ്. പ്രക്ഷോഭകരെ ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നജീബ് റസാഖ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല