1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തില്‍ തൃശൂര്‍; ജനസാഗരത്തെ ഇളക്കിമറിച്ച് ഇലഞ്ഞിത്തറ മേളം. ര ലഹരിയില്‍ മുഴുകി തൃശൂര്‍. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞതോടെ പൂരം ആവേശകൊടുമുടിയേറി. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിലാണ് ലോകപ്രശസ്തമായ മേളത്തിനു തുടക്കമായത്.

പെരുവനം കുട്ടന്‍ മരാര്‍ 21–ാം തവണയാണ് ഇലഞ്ഞിത്തറമേളത്തിനു പ്രമാണിത്തം വഹിക്കുന്നത്. ഇനി കുടമാറ്റത്തിനായുള്ള കാത്തിരിപ്പാണ്. വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ കുടമാറ്റം. കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ മഠത്തില്‍വരവ് നടന്നു. ഘടകപൂരങ്ങളും പരിസമാപ്തി കുറിച്ചു. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറി.

രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് ആദ്യം വിലക്കിയതിനെ തുടര്‍ന്നു ശ്രദ്ധ നേടിയിനാല്‍, ചടങ്ങിനു പതിനായിരക്കണക്കിന് ആളുകളെത്തി. കുടമാറ്റത്തിനുണ്ടാവുന്നത്ര തിരക്കായിരുന്നു തെക്കേഗോപുര നടയില്‍. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു കലക്ടര്‍ ടി.വി. അനുപമയാണു രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.