1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2018

സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍. മണിക്കൂറില്‍ 26,000 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ടിയന്‍ഗോങ് 1 എന്ന ബഹിരാകാശ നിലയം തീഗോളമായി എരിഞ്ഞുതീരുന്ന കാഴ്ച ഉല്‍ക്കാവര്‍ഷം പോലെയിരിക്കുമെന്നാണു ചൈനീസ് അധികൃതര്‍ അറിയിച്ചത്.

2011 ല്‍ ഭ്രമണപഥത്തിലെത്തിയ നിലയത്തിന്റെ പ്രവര്‍ത്തനം 2016 മാര്‍ച്ചിലാണു നിലച്ചത്. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലയം എവിടെ, എപ്പോള്‍ പതിക്കുമെന്നു പക്ഷേ കൃത്യമായ വിവരം ആര്‍ക്കുമില്ല. അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ വീണേക്കുമെന്നാണു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റഷ്യ, കാനഡ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ വീഴുമെന്നും ഒരു വാദമുണ്ട്.

ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നാണു നിലവില്‍ അംഗീകരിക്കപ്പെട്ട വാദം. നേരത്തേ ഭീഷണിയുണ്ടായിരുന്നെങ്കിലും കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണു വിദഗദര്‍ പറയുന്നത്. ബഹിരാകാശ പേടകത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നു ചൈനീസ് അധികൃതര്‍ പറയുന്നു. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. ബാക്കിയെല്ലാം അന്തരീക്ഷത്തില്‍ കത്തിപ്പോകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.