1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2017

സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടമായ ചൈനയുടെ ഭീമന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക്, തലയില്‍ കൈവച്ച് ലോകം. 2011 ല്‍ ചൈന വിക്ഷേപിച്ച 8500 കിലോയിലധികം ഭാരമുള്ള ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കുന്നത്. നിലയത്തിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നും ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി ചൈനീസ് ശാസ്ച്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണം നടത്താനുതകുന്ന തരത്തിലാണ് ടിയാങ്‌ഗോങ് നിര്‍മിച്ചത്. 2012ല്‍ ഷെന്‍ഷൂ 10വില്‍ ബഹിരാകാശ യാത്രികരും ടിയാന്‍ഗോങ്ങിലെത്തി. 2022 ല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാക്കുകകയെന്ന ലക്ഷ്യത്തോടെ മുന്നേറുകയായിരുന്നു ചൈനീസ് ഗവേഷകര്‍.

ബഹിരാകാശ രംഗത്തെ അതികായന്‍മാരാകാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേകര്‍ക്ക് നഷ്ടപ്പെടുന്നത്. നിയന്ത്രണം തിരിച്ചുപിടിക്കാന്‍ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഒടുവില്‍ കഴിഞ്ഞ സെപ്റ്റബംബറില്‍ ഇക്കാര്യം അവര്‍ ലോകത്തിന് മുന്നില്‍ തുറന്നു സമ്മതിച്ചു.

2017 ഒക്ടോബറിനും 2018 ഏപ്രിലിനുമിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗകൊട്ടാരം ഭൂമിയിലേക്ക് പതിച്ചേക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതേസമയം ചൈനീസ് നിലയത്തിന്റെ മിക്കഭാഗങ്ങളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് നിഗമനം. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പതിക്കുക എന്നകാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ ചൈനീസ് ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.