1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2016

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാങ്കോക്കിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കഞ്ചനാഭുരിയിലെ ബുദ്ധക്ഷേത്രത്തില്‍ നടത്തിയ റെയ്ഡിലാണ് കടുവകുട്ടികളുടെ മൃതദേഹങ്ങള്‍ വന്യജീവി സംരക്ഷണ അതോറിറ്റി കണ്ടെടുത്തത്.

ദിവസങ്ങള്‍ പ്രായമുള്ള കടുവകുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലുണ്ടായത്. ഇവിടെ വളര്‍ത്തിയ 52 ഓളം കടുവകളെ അധികൃതര്‍ മോചിപ്പിച്ചു. 85 കടുവകള്‍ കൂടി ഇവിടെ വളരുന്നുണ്ടെന്ന് നാഷണല്‍ പാര്‍ക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആഡിസോന്‍ പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ സഞ്ചാരികള്‍ കടുവക്കുട്ടികള്‍ക്ക് കുപ്പിപാല്‍ നല്‍കുന്നതും ലാളിക്കുന്നതുമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രത്തിന്റെ അടുക്കള ഭാഗത്തുള്ള ഫ്രീസറില്‍ സൂക്ഷിച്ച കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ കടുവകളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വന്യജീവികളും ആനക്കൊമ്പും പ്രകൃതിവിഭവങ്ങളും വന്‍ തോതില്‍ കള്ളകടത്ത് നടത്തുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലാന്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.