1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

സ്വന്തം ലേഖകന്‍: തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി. ഇവര്‍ക്കുപകരം ദിന്‍ ദയാല്‍ ഉപാധ്യായ ആസ്?പത്രിയിലെ പുരുഷ നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു.

തിഹാര്‍ ജയിലിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നിയമിച്ചിരുന്ന 26 വനിതാ നഴ്‌സുമാരെ ദീന്‍ ദയാല്‍ ഉപാധ്യായ ആസ്?പത്രിയിലേക്ക് മാറ്റിക്കൊണ്ട് ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.തിഹാര്‍ ജയിലില്‍വെച്ച് തടവുകാരന്‍ ലൈംഗികമായി അപമാനിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് സംഭവം.

സ്ഥലംമാറ്റം മാത്രമല്ല ഇതിനുള്ള പരിഹാരമെന്ന് നഴ്‌സുമാരുടെ കത്തില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍നിന്ന് സര്‍ക്കാര്‍ സുരക്ഷനല്‍കണം. സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയാണെന്നും കത്തില്‍ പറയുന്നു. ലൈംഗികമായി അപമാനിക്കപ്പെട്ട വനിതാഡോക്ടര്‍ ഡല്‍ഹി വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.

സമാനമായ പരാതികള്‍ നേരത്തേയും ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും വനിതാ ഡോക്ടര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തിഹാറിലെ വനിതാ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണവും വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ തിഹാര്‍ അധികൃതര്‍ക്ക് കത്തെഴുതി.

നടപടിയെടുത്തതിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. 2012 മുതല്‍ ഇതുവരെ തിഹാറില്‍നടന്ന ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച പരാതികളും വിവരങ്ങളും നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.