സ്വന്തം ലേഖകന്‍: ‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍. ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം. ‘ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്.
തൊഴിലിടങ്ങളില്‍ ലൈംഗീകാ അതിക്രമം നേരിടുന്നവര്‍ക്ക് ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പെയിനിലൂടെ ഇതുവരെ 13 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. നതാലി പോര്‍ട്ട്മാന്‍, റീസെ വിതെര്‍സ്പൂണ്‍, കെറ്റ് ബ്ലാന്‍ഷെറ്റ്, ഇവ ലോംഗോറിയ എന്നിവരടക്കം പ്രമുഖര്‍ കാമ്പെയിന് പിന്തുണയുമായി രംഗത്തെത്തുണ്ട്.
നേരത്തെ, ചലച്ചിത്രലോകത്തെയടക്കം പല സ്ത്രീകളും തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനായും തുടങ്ങിവച്ച മീ റ്റൂ കാന്പയിന്‍ ലോക ശ്രദ്ധ നേടിയിരുന്നു.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍, നടന്‍ കെവിന്‍ സ്പാസി എന്നിവര്‍ക്കെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല