1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2015

യുകെയിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് നിയമം യുകെയിലെ ചെറുകടകളിലേക്കും വ്യാപിപ്പിച്ചു. വലിയ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഈ നിയമം 2012 മുതല്‍ നിലവിലുണ്ടെങ്കിലും ചെറുകടകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത് ഇപ്പോള്‍ മാത്രമാണ്.

ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചെറു കടകള്‍ക്കും പബുകള്‍ക്കും ക്ലബുകള്‍ക്കും സിഗരറ്റ് പായ്ക്കറ്റുകള്‍ കസ്റ്റമേഴ്‌സ് കാണുന്ന തരത്തില്‍ വെയ്ക്കാന്‍ പാടില്ല. ടൊബാക്കോ റീടെയിലേഴ്‌സ് ഗ്രൂപ്പ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ ക്യാംപെയ്ന്‍ ഗ്രൂപ്പായ ആക്ഷന്‍ ഓണ്‍ സ്‌മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത് (ആഷ്) സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തു.

പുകവലിക്കാരില്‍ മൂന്നില്‍ രണ്ട് ആളുകളും 18 വയസ്സിന് മുന്‍പ് പുകവലി ആരംഭിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പുകയില ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സിന്റെ കണ്ണില്‍നിന്ന് മറച്ചു വെയ്‌ക്കേണ്ടത് പരമ പ്രധാനമാണെന്നും ആഷ് ഡയറക്ടര്‍ ഓഫ് പോളിസി ഹസെല്‍ ചീസ്‌മെന്‍ പറഞ്ഞു. 2016ല്‍ ആകര്‍ഷകമായ സിഗരറ്റ് പായ്ക്കറ്റുകള്‍ കൂടി ഒഴിവാക്കുന്നതോടെ പുകവലി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.