1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാറിനെ കടന്നാക്രമിച്ച് ടോണി ബ്ലയര്‍ രംഗത്ത്; വ്യക്തമായ നയരേഖകളില്ലാതെ മുന്നോട്ട് പോകുന്നത് വിഡ്ഢിത്തമാണെന്നും മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ രംഗത്ത്. കുഴപ്പം നിറഞ്ഞതാണ് നിലവിലെ ബ്രെക്‌സിറ്റ് നടപടികളെന്നും രണ്ടാമതും ജനഹിത പരിശോധന നടത്തണമെന്നും ബ്ലയര്‍ ആവശ്യപ്പെട്ടു.

നിലവിലെ ബ്രക്‌സിറ്റ് നടപടികള്‍ സമ്പൂര്‍ണ പരാജയമായിരിക്കുകയാണ്, വീണ്ടുമാരു ജനഹിത പരിശോധന എത്രയും വേഗം നടത്തുകയാണ് വേണ്ടതെന്നാണ് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ അഭിപ്രായം. ഇനിയൊരു ജനഹിത പരിശോധന നടത്തിയാല്‍ ബ്രെക്‌സിറ്റ് ജനങ്ങള്‍ തള്ളുമെന്നാണ് തന്റെ വിശ്വാസം. അതല്ല യൂണിയനില്‍ തുടരണ്ട എന്നാണ് ജനങ്ങള്‍ വീണ്ടും വിധി എഴുതുന്നതെങ്കില്‍ അതിനെ താനടക്കമുള്ളവര്‍ അംഗീകരിക്കുമെന്നും ടോണി ബ്ലയര്‍ വ്യക്തമാക്കി.

വീണ്ടു ജനാഭിപ്രായം തേടാതെ ബ്രക്‌സിറ്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുമെന്നും ബ്ലയര്‍ കൂട്ടിചേര്‍ത്തു. മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. വ്യക്തമായ നയരേഖകളില്ലാതെ മുന്നോട്ട് പോകുന്നത് വിഡ്ഢിത്തമാണെന്നും ടോണി ബ്ലയര്‍ പറഞ്ഞു.

കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പാര്‍ലമെന്റ് അംഗീകരിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ബ്രെക്‌സിറ്റിനെ തുടക്കം മുതലേ ശക്തമായി എതിര്‍ത്തവരുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് ടോണി ബ്ലയര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.