1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ ഇറക്കുമതി ചെയുന്ന ഉരുക്കിന് നികുതി വിവാദം; വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗാരി കോഹനാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.

സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്ന കോഹന്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഇറക്കുമതിക്കു ചുങ്കം ചുമത്തിയാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് ആദരവായി കാണുന്നുവെന്ന് 57 വയസുകാരനായ കോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗോള്‍ഡ്മാന്‍ സാച്ച് ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോഹന്‍ നികുതി പരിഷ്‌കരണ നടപടികളുമായി ട്രംപിനെ മുന്നോട്ടുപോകാന്‍ സഹായിച്ചിരുന്നു. എന്നാല്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് ചുങ്കമേര്‍പ്പെടുത്താനുള്ള നീക്കത്തോട് കോഹന് എതിര്‍പ്പായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.