1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2018

സ്വന്തം ലേഖകന്‍: വ്യാപാര യുദ്ധത്തിലൂടെ യുഎസ് നടപ്പിലാക്കുന്നത് കാടിന്റെ നിയമമെന്ന് ഫ്രഞ്ച് ധനമന്ത്രി. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമാണെന്ന് മുന്നറിയിപ്പ് നല്‍കിയ ഫ്രഞ്ച് ധനമന്ത്രി ബ്രുണോ ലേ മെയ്‌റി കാടിന്റെ നിയമമാണ് വ്യാപാര യുദ്ധത്തിലുടെ യു.എസ് നടപ്പിലാക്കുന്നതെന്നും കുറ്റപ്പെടുത്തി.

വ്യാപാരയുദ്ധത്തില്‍ കാടിന്റെ നിയമമാണ് യു.എസ് നടപ്പിലാക്കുന്നത്. അര്‍ഹതയുള്ളവര്‍ അതിജീവിക്കുക എന്നതാണ് കാടിന്റെ നിയമം. ആഗോളവ്യാപാര ബന്ധങ്ങളുടെ ഭാവിക്ക് ഈ നിയമം ഒട്ടും അനുയോജ്യമല്ല. വളര്‍ച്ചയെ തടയുന്നതാണ് ഇപ്പോഴത്തെ യു.എസിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാതെ യു.എസുമായി സ്വതന്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തെ യു.എസ് ട്രഷറി സെക്രട്ടറി ന്യായീകരിച്ചു. ചൈനയും യുറോപ്യന്‍ യൂനിയനും വിപണികള്‍ തുറന്ന് സ്വതന്ത്ര വ്യാപാരത്തിനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.