അഡ്‌ലെയ്ഡ്: എലക്ട്രിഫൈഡ് സീഫോര്‍ഡ് ലൈനിലേക്ക് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ട്രെയിന്‍ സര്‍വീസിന്റെ പ്രവര്‍ത്തന നിലവാരത്തില്‍ അതൃപ്തനാണെന്ന് കാണിച്ച് കമ്മീഷ്ണര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മൈക്കള്‍ ഡീഗന്റെ കത്ത്. റെയില്‍ ഉപയോക്താക്കള്‍ക്ക് അയച്ച ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് മൈക്കിള്‍ ഡീഗന്‍ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിക്കുന്നത്.
രാജ്യത്തിന്റെ റെയില്‍ സംവിധാനത്തില്‍ പാകപ്പിഴകളുണ്ടെന്ന് റെയില്‍ മേധാവി പറഞ്ഞു. ലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പൊതുഗതാഗത സംവിധാനത്തില്‍ നിലനില്‍ക്കുന്ന അപാകതകളെ പരിഹരിക്കാനായിട്ടില്ലെന്ന് അദ്ദേഹം സ്വയം വിമര്‍ശനം എന്നോണം പറയുന്നു. കഴിഞ്ഞ ദിവസം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടുണ്ടായ യാത്രാ തടസ്സത്തിന് അദ്ദേഹം മാപ്പു ചോദിച്ചു. ഡ്രൈ ക്രീക്കിലെ സിഗ്നല്‍ ബോക്‌സാണ് ട്രെയിനിന്റെ യാത്ര വൈകിപ്പിച്ചതെന്നും, അതിന് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു മൈക്കിള്‍ ഡീഗന്റെ ഓണ്‍ലൈന്‍ പ്രസ്താവന.
സൗത്ത് ഓസ്‌ട്രേലിയയിലെയും അഡ്‌ലെയ്ഡിലെയും ലെവല്‍ ക്രോസിംഗുകളിലെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഡീഗന്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന വലിയ പ്രശ്‌നമാണിത്. റെയില്‍ നെറ്റുവര്‍ക്കുകള്‍ക്ക് കുറുകെ കാല്‍നട യാത്രക്കാരും വാഹനങ്ങളും മുറിച്ചു കടക്കുന്നത് ഓര്‍ത്താല്‍ തനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 138 തവണ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. നമ്മുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആകാമത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണമെന്നും മൈക്കിള്‍ ഡീഗന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല