1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി നടപ്പായാല്‍ ട്രെയിനുകള്‍ കൃത്യ സമയത്ത് തന്നെ ഓടും. രണ്ട് മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാര്‍ ടിക്കറ്റിനായി നല്‍കിയ പണം നഷ്ടപരിഹാരമായി തിരികെ ലഭിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന നിയമം സര്‍ക്കാര്‍ പരിഗണനയിലാണ്. ഓരോ മിനിറ്റിലും തുക വര്‍ദ്ധിക്കും, ഒരു മണിക്കൂര്‍ വൈകിയാല്‍ ടിക്കറ്റിനായി മുടക്കിയ മുഴുവന്‍ തുകയും തിരികെ ലഭിക്കും.

പെ ആസ് യു ഡിലെ എന്ന പദ്ധതിയില്‍ ഓപ്പറേറ്റര്‍മാരെ കൊണ്ട് കരാര്‍ ഒപ്പു വെയ്പ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പ്രദേശത്ത് ആരംഭിക്കും. പിന്നീടത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ വലിയ നടപടിക്രമങ്ങളിലൂടെ കടന്നു പോകണം. ഇത് ഒഴിവാക്കി നഷ്ടപരിഹാരത്തിന് അര്‍ഹരായ എല്ലാവര്‍ക്കും അത് നല്‍കുവാന്‍ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പദ്ധതി.

ഈ പദ്ധതി നടപ്പാക്കുന്നതിനായി ട്രാവല്‍ സ്മാര്‍ട്ട് കാര്‍ഡ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് തുടങ്ങിയ ഏതെങ്കിലും മാര്‍ഗത്തിലൂടെയാണ് യാത്രക്കാര്‍ ടിക്കറ്റ് എടുത്തിരിക്കുന്നത് എന്ന് റെയില്‍വെ ഉറപ്പാക്കണം. എന്നാല്‍ മാത്രമെ ഒരാള്‍ ഏത് ദിശയില്‍ ഏത് ട്രെയിനില്‍ എപ്പോഴാണ് സഞ്ചരിച്ചതെന്നും ഇയാള്‍ എത്ര സമയം വൈകിയെന്നും കണ്ടെത്താന്‍ സാധിക്കു.

അടുത്ത ഡിസംബര്‍ മാസത്തോടെ ഈ പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കി തുടങ്ങുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പാട്രിക് മക്ലൂഗ്ലിന്‍ പറഞ്ഞു. എസക്‌സിലെ ഓപ്പറേറ്റര്‍ സി2സിയെ ആയിരിക്കും ആദ്യം ഇതിനായി തെരഞ്ഞെടുക്കുക. അതിന് ശേഷം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.