1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ ഫെയിലര്‍ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ പോയ പത്ത് പൈലറ്റുമാരെ ട്രാന്‍സ് ഏഷ്യ സസ്‌പെന്‍ഡ് ചെയ്തു. തായ്‌വാന്റെ ഏവിയേഷന്‍ റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്. ട്രാന്‍സ് ഏഷ്യ വിമാനത്തിന്റെ എന്‍ജിന്‍ ഫെയിലായതിനെ തുടര്‍ന്ന് അപകടം സംഭവിച്ച സാഹചര്യത്തിലാണ് തായ്‌വാന്‍ പൈലറ്റുമാര്‍ക്കിടയില്‍ വീണ്ടും അഭിമുഖം നടത്തിയത്.

19 പേര്‍ ടെസ്റ്റിന് ഹാജരായിട്ടില്ലെന്ന് തായിവാനിലെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു. ഇവരില്‍ ചിലര്‍ക്ക് രോഗമാണ്, മറ്റ് ചിലര്‍ തായിവാനില്‍ ഇല്ല പുറത്ത് പോയിരിക്കുകയാണ്. സസ്‌പെന്‍ഡ് ചെയ്തവരുടെ കൂട്ടത്തില്‍ ഈ 19 പേരും ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തായിവാനിലെ എല്ലാ എയര്‍ലൈന്‍ കമ്പനികളോടും ഇത്തരത്തിലുള്ള റിവ്യു നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം തായ്‌പെയില്‍ നടന്ന അപകടത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. എയര്‍ക്രാഫ്റ്റിന്റെ ഒരു എന്‍ജിന്‍ ഓഫായി പോയതാണ് അപകടത്തിന് കാരണമെന്നാണ് തായിവാനീസ് സര്‍ക്കാരിന്റെ പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് എന്‍ജിന്‍ ഓഫായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ട്രാന്‍സ്ഏഷ്യയിലെ പൈലറ്റുമാരോട് കമ്പനി ചോദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.