സ്വന്തം ലേഖകന്‍: വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി. ഒരു പ്രദേശത്ത് അസാധരണമായി വളര്‍ന്ന അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 44 വര്‍ഷം മുമ്പ് മരിച്ചയാളെ കുറിച്ച് കുറിച്ചുള്ള വിവരം കിട്ടിയത്. തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിര്‍ത്ത് വളര്‍ന്നത്.
1974ലെ ഗ്രീക്ക്, തുര്‍ക്കി വംശജര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് അഹ്മദ് ഹെര്‍ഗുണെ കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേരുടെ മൃതദേഹ അവശിഷ്ടങ്ങളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തി. സംഘര്‍ഷ സമയത്ത് അഹ്മദ് ഹെര്‍ഗുണയും മറ്റു രണ്ടുപേരും ഇവിടെയുള്ള ഗുഹയ്ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇവര്‍ ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ഗുഹ സ്‌ഫോടനത്തില്‍ തകര്‍ത്തു.
സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് ഹെര്‍ഗുണ അത്തിപ്പഴം കഴിച്ചിരുന്നു. ഈ പഴത്തിന്റെ കുരു ഹെര്‍ഗുണയുടെ വയറ്റില്‍ കിളിര്‍ത്ത് ഒരു മരമായെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 2011ലാണ് ഗവേഷകര്‍ മരം കണ്ടെത്തിയത്. കുന്നിന്‍ ചെരുവില്‍ ഗുഹാമുഖത്ത് ഒറ്റപ്പെട്ട് ഒരു അത്തിമരം വളര്‍ന്നതെങ്ങനെ കൗതുകത്തില്‍ നിന്നാണ് അന്വേഷണത്തിന്റെ തുടക്കം.
ചുവട്ടില്‍ കുഴിച്ചുനോക്കിയപ്പോള്‍ ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലൂടെയാണ് മരിച്ചയാളുകളെ തിരിച്ചറിഞ്ഞത്. തുര്‍ക്കിഷ് റെസിസ്റ്റന്‍സ് ഓര്‍ഗനൈസേഷനിലെ അംഗമാണ് അഹ്മദ് ഹെര്‍ഗുണ. ഗ്രീക്ക്, തുര്‍ക്കി വംശജര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 2000 ത്തോളം പേരേ കാണാതായതാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല