1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

സ്വന്തം ലേഖകന്‍: 152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും! ബുധനാഴ്ച വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ പ്രതിഭാസം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ല എന്നതാണ് പ്രത്യേകത.

ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ മാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.

ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. ആകാശം മേഘാവൃതമാണെങ്കില്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ കഴിയില്ല. ഇതിനു മുന്‍പ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വര്‍ഷം മുന്‍പാണ് – 1866 മാര്‍ച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.