1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന്​ നൽകി കേന്ദ്രസർക്കാർ സ്വകാര്യവത്​ കരിക്കു​േമ്പാൾ ആശങ്കയുമായി പ്രവാസികൾ. സംസ്​ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ്​ തിരുവനന്തപുരം വിമാനത്താവളം അദാനി ​ ഗ്രൂപ്പിന്​ 50 വർഷത്തെ പാട്ടത്തിന്​ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. നിലവിൽ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.

ഇനി വിമാനത്താവള നടത്തിപ്പ്​, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത പ്രകാരം അദാനി ഗ്രൂപ്പിൻെറ കീഴിലാകും. ഈ നീക്കത്തെ തടയാൻ കേരള സർക്കാറും കേരള വ്യവസായ വികസന കോർപറേഷനും (കെ.എസ്​.ഐ.ഡി.സി) ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പലമുണ്ടായില്ല.

വിമാനത്താവളത്തിൻെറ നടത്തിപ്പ്​ ലേലത്തിൽ പിടിക്കാനുള്ള കെ.എസ്​.ഐ.ഡി.സിയുടെ ശ്രമവും പലംകണ്ടില്ല. ഓരോയാത്രക്കാരന്​ വേണ്ടിയും വിമാനത്താവള അതോറിറ്റിക്ക്​ നൽകാനുള്ള ഉയർന്ന തുക അദാനി ഗ്രൂപ്പാണ്​ ലേലത്തിൽ രേഖപ്പെടുത്തിയത്​. 168 രൂപ അദാനി​ രേഖപ്പെടുത്തിയപ്പോൾ 135 രൂപയാണ്​ കെ.എസ്​.ഐ.ഡി.സി രേഖപ്പെടുത്തിയിരുന്നത്​. ഇതോടെയാണ്​ വിമാനത്താവള നടത്തിപ്പ് അദാനി സ്വന്തമാക്കിയത്.

തിരുവനന്തപുരം രാജകുടുംബം 1935ൽ സ്​ഥാപിച്ച വിമാനത്താവളത്തിൻെറ ഭൂമിയുടെ അവകാശം നിലവിൽ​ സംസ്​ ഥാനസർക്കാറിനാണ്​. ആകെ 635 ഏക്കർ ഭൂമിയാണുള്ളത്​. 1991ലാണ്​ അന്താരാഷ്​ട്ര പദവി ലഭിച്ചത്​. ഇതിന്​ ശേഷമാണ്​ പുതിയ ടെർമിനൽ വന്നത്​. നിലവിൽ കൂടുതൽ വികസന നടപടികൾ പുരോഗമിക്കുകയുമാണ്​.

അദാനി ​ഗ്രൂപ്പ്​ ഏറ്റെടുത്തതിന്​ ശേഷം നടക്കുന്ന വികനപ്രവൃത്തികൾക്കുള്ള ചെലവ്​ യാത്രക്കാരിൽ നിന്ന്​ പ്രത്യേക ഫീസ്​ ഇനത്തിൽ ഈടാക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. നിലവിൽ തിരുവനന്തപുരത്ത്​ യൂസേഴ്​സ്​ ഫീസ്​ വാങ്ങുന്നുണ്ട്​. ഓരു യാത്രക്കാരന്​ 168 രൂപയോളമാണ് വിമാനത്താവള അതോറിറ്റിക്ക്​ അദാനി ​ഗ്രൂപ്പ്​ നൽകേണ്ടത്​. യാത്രക്കാർ കുറഞ്ഞാൽ കൂടുതൽ തുക യാത്രക്കാരിൽ നിന്ന്​ തന്നെ ഈടാക്കാനുള്ള സാധ്യതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.