1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2022

സ്വന്തം ലേഖകൻ: പര്‍വത നിരകള്‍ക്ക് മുകളില്‍ മലയിടുക്കുകളില്‍ മഞ്ഞ് മൂടിയ ഗ്രാമം പണിയാനൊരുങ്ങി സൗദി അറേബ്യ. മഞ്ഞ് ഗ്രാമത്തിന് ‘ട്രോജിന’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിയോമിന്റെ മോഡേണ്‍ സിറ്റിയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് മഞ്ഞു ഗ്രാമം നിര്‍മിക്കുന്നത്. അയല്‍രാജ്യങ്ങളായ ജോര്‍ദാനുമായും ഈജിപ്തുമായും ഒന്നിക്കുന്ന ഭൂമിശാസ്ത്രപരമായ ഒരു ത്രികോണാകൃതിയിലുള്ള സ്ഥലത്താണ് സൗദി ഇത് നിര്‍മിക്കുന്നത്. 2026 ഓടെ പദ്ധതി പൂര്‍ത്തിയായേക്കുമെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.

പദ്ധതിയുടെ നിര്‍മാതാക്കളുടെ അനുസരിച്ച്, ട്രോജിന ഗ്രാമം വര്‍ഷം തോറും സന്ദര്‍ശകര്‍ കൊണ്ട് നിറയും. ഒന്നിലധികം കാഴ്ചകളിലൂടെ കടന്നുപോകുന്ന നിരവധി ട്രാക്കുകളിലൂടെ ഔട്ട്‌ഡോര്‍ സ്‌നോബോര്‍ഡിംഗ് നല്‍കുക, ചെങ്കടലും നിയോം പര്‍വതനിരകളുടെ ഭൂപ്രദേശവും മരുഭൂമിയിലെ മണ്‍കൂനകളും ഉള്‍പ്പെടെ മഞ്ഞു ഗ്രാമത്തില്‍ ഉണ്ടാകുമെന്ന് പദ്ധതിയുടെ അധികൃതര്‍ പറഞ്ഞു.

ഒരു കൂട്ടം ഹോട്ടലുകള്‍, ഹെല്‍ത്ത് ആന്റ് ഫാമിലി റിസോര്‍ട്ടുകള്‍, റി-ടെയ്ല്‍ സ്‌റ്റോഴ്‌സ്, റെസ്‌റ്റോറന്റുകള്‍, സ്‌പോര്‍ട്‌സ് പാര്‍ക്കുകള്‍, ഇന്ററാക്ടീവ് റിസര്‍വുകള്‍ എന്നിവയ്ക്ക് സമീപമാണ് ട്രോജിന നിര്‍മിക്കുന്നത്. 700,000 സന്ദര്‍ശകരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതിനോടകം തന്നെ ട്രോജിന സന്ദര്‍ശകരെ ആകര്‍ഷിച്ചിട്ടുണ്ട്. നിരവധി ടൂറിസം, എന്റര്‍ടെയ്ന്‍മെന്റ് പദ്ധതികള്‍ പ്രദേശത്ത് നിര്‍മിച്ചിട്ടുണ്ട്. ജോര്‍ദാനിലെ അഖാബ, ഈജിപ്തിലെ ഷരം എല്‍ ഷെയ്ഖ് എന്നിവിടങ്ങളില്‍ സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.