1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായാണ് സ്റ്റോമിക്ക് പണം നല്‍കിയതെന്നും തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് ഡാനിയേല്‍സിന് 1,30,000 ഡോളര്‍ കൈമാറിയതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പിന്നീട് ഈ പണം താന്‍ കോഹന് തിരികെ നല്‍കിയതായും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.കോഹന് ട്രംപ് പണം തിരികെ നല്‍കിയിരുന്നെന്ന ട്രംപിന്റെ നിയമസഹായിയും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റുഡി ജുലിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ കുറ്റസമ്മതം. ആദ്യമായാണ് സ്റ്റോമിയുമായുള്ള ബന്ധം ട്രംപ് അംഗീകരിക്കുന്നത്. സ്റ്റോമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇതുവരെയുള്ള അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ നടിക്ക് നല്‍കിയത് തന്റെ സ്വന്തം പണമാണെന്നും പ്രചാരണത്തിനായുള്ള പണമല്ലെന്നും അതുകൊണ്ടുതന്നെ ഫെഡറല്‍ നിയമത്തിന്റെ ലംഘനമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സ്റ്റോമിയുമായുള്ള കരാര്‍ രണ്ട് സ്വകാര്യവ്യക്തികള്‍ തമ്മിലുള്ളതാണ്. അതിന് തിരഞ്ഞെടുപ്പ് പണവുമായി ബന്ധമില്ല. വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഉറപ്പുതരുന്ന ‘നോണ്‍ ഡിസ്‌ക്ലോഷര്‍’ (എന്‍.ഡി.എ.) കരാറാണത്. സമ്പന്നര്‍ക്കും പ്രശസ്തരായ വ്യക്തികള്‍ക്കുമിടയില്‍ സര്‍വസാധാരണമാണ് എന്‍.ഡി.എ.യെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.