1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2018

സ്വന്തം ലേഖകന്‍: അമേരിക്കന്‍ തോക്കു ലോബിയെ ട്രംപ് കൈവിട്ടു; തോക്കു നിയമം പൊളിച്ചെഴുതുമെന്ന് പ്രഖ്യാപനം. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ തോക്കുനിയമം മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ട്രംപ് വഴങ്ങിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കുകൂടി കൈവശംവെക്കാന്‍ സഹായകമാകുന്ന നിയമം പൊളിച്ചെഴുതണമെന്നില്ലെന്നും ഇവരെ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ശക്തമായി ന്യായീകരിച്ചിരുന്ന ട്രംപ് ബുധനാഴ്ച നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചത്.

ഇന്റര്‍നെറ്റ് വഴിയും അല്ലാതെയും തോക്ക് വില്‍പന നടത്തുംമുമ്പ് വ്യക്തിയെ കുറിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മാനസിക പ്രശ്‌നങ്ങളുള്ളവരുടെ പരിസരത്ത് ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തോക്ക് മുക്തമാക്കണം. കൗമാരക്കാരുടെ കൈകളില്‍ ഇത് എത്തുന്നത് തടയാന്‍ കടുത്ത നിബന്ധനകള്‍ നടപ്പാക്കണം. തോക്ക് കൈവശം വെക്കുന്നവരില്‍നിന്ന് നിയമപ്രകാരമായാലും ഏറ്റെടുക്കാന്‍ അവശ്യഘട്ടത്തില്‍ ഭേദഗതി വരുത്തണം. സമ്പൂര്‍ണ നിരോധം രാജ്യത്ത് നടപ്പാക്കുന്നതുപോലും ആലോചിക്കാമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ നയംമാറ്റം തോക്ക് നിയന്ത്രണ നിയമം നടപ്പാക്കുന്നതിനെതിരെ രംഗത്തുള്ള ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ അംഗങ്ങളെ ഞെട്ടിച്ചു. പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ട്രംപിന്റെ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ നയംമാറ്റം വിശ്വസിക്കാനായിട്ടില്ലെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതികരണം. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇതുവരെയും പ്രസിഡന്റിന്റെ പിന്തുണച്ച് രംഗത്തുണ്ടായിരുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ കടുത്ത പ്രതിഷേധം അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.