സ്വന്തം ലേഖകന്‍: തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്.അടുത്ത മാസം ബ്രിട്ടനിലേക്കു നടത്താനിരുന്ന യാത്ര മാറ്റിവച്ചതിനു വിചിത്രമായ കാരണമാണ് പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുനത്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപിന്റെ യാത്ര നിശ്ചയിച്ചിരുന്നത്.
യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മേയ്‌ഫെയര്‍ പ്രദേശത്തുനിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ നയന്‍ എംസ് ഭാഗത്തേക്കു മാറ്റാന്‍ മുന്‍ ഒബാമ സര്‍ക്കാര്‍ ‘മോശം കരാര്‍’ ഉണ്ടാക്കിയതിനെ വിമര്‍ശിച്ചായിരുന്നു യാത്ര റദ്ദാക്കിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ആഡംബര എംബസി തുച്ഛമായ തുകയ്ക്കുവിറ്റ് പുതിയ എംബസി നഗരത്തിലെ അപ്രധാന ഭാഗത്തു നിര്‍മിക്കുന്നതിനെയും ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചു.
എന്നാല്‍, ട്രംപിനെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളാണ് പിന്മാറ്റത്തിനു പിന്നിലെന്ന് ദ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ലണ്ടനിലേക്ക് വരേണ്ട എന്നുപോലും ഖാന്‍ പലപ്പോഴും വ്യക്തമാക്കിയിരുന്നു. ട്രംപ് വിരുദ്ധനായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെയും സാദിഖ് ഖാന്റെയും വാക്കുകള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് ബ്രിട്ടിഷ് സര്‍ക്കാരിനുമെന്നും ട്രംപ് വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല