1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2021

സ്വന്തം ലേഖകൻ: ജോ ബൈഡ​െൻറ സ്ഥാനാരോഹണ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്ത്​. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. ‘ചോദിച്ച എല്ലാവരോടുമായി… ജനുവരി 20-ന്​ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പ​െങ്കടുക്കില്ല…’ ട്രംപ്​ കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല.

ആക്രമങ്ങൾക്ക്​ പ്രേരിപ്പിച്ചെന്ന്​ കാട്ടി ബുധനാഴ്​ച്ച ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നു. വ്യാഴാഴ്​ച്ച അക്കൗണ്ട്​ തിരിച്ചു നൽകിയതോടെയാണ്​ ട്രംപ്​ ട്വീറ്റുമായി എത്തിയത്​. രാജ്യത്തിന്​ വലിയ നാണക്കേടുണ്ടാക്കിയ കാ​പി​റ്റോൾ ഹി​ൽ ബി​ൽ​ഡി​ങ്ങി​ലെ ട്രംപ്​ അനുകൂലികളുടെ അതിക്രമങ്ങൾക്ക്​ പിന്നാലെയാണ്​ അദ്ദേഹത്തി​െൻറ പ്രസ്​താവന.

എനിക്ക് വോട്ട് ചെയ്ത 75,000,000 മഹത്തായ അമേരിക്കൻ ദേശസ്നേഹികൾക്ക്​ ഭാവിയിൽ വളരെക്കാലത്തോളം വലിയ ശബ്​ദമുണ്ടായിരിക്കുമെന്നും ട്രംപ്​ മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു. ഒരു തരത്തിലും അവരോട്​ അനാദരവ് കാണിക്കുകയോ അന്യായമായി പെരുമാറുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ ട്വീറ്റിന് പിന്നാലെ ട്രംപിന്‍റെ അക്കൗണ്ട്​ ട്വിറ്റർ സ്​ഥിരമായി പൂട്ടി. കാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്​ നടപടി. ട്രംപിന്‍റെ സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ട്വിറ്റര്‍ വിശദീകരിച്ചു.

ഇതോടൊപ്പം ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള നടപടികൾക്കും അമേരിക്കയിൽ തുടക്കമായെന്നാണ്​ റിപ്പോർട്ടുകൾ​. ഡെമോക്രാറ്റുകളാണ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാൻ നീക്കം തുടങ്ങിയത്​. ട്രംപ് ഉടൻ രാജിവെക്കാൻ തയാറായില്ലെങ്കിൽ ഇംപീച്ച്മെന്‍റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് യുഎസ് കോണ്‍ഗ്രസാണെന്ന് ജോ ബൈഡന്‍ അറിയിച്ചു.

യുഎസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.

കാപിറ്റോളിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപിന്‍റെ അക്കൗണ്ട്​ 12 മണിക്കൂർ സമയത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇതിന്​ ശേഷവും ട്രംപ്​ ട്വിറ്ററിന്‍റെ നയങ്ങൾ ലംഘിക്കാൻ തുടങ്ങിയതോടെയാണ്​ അക്കൗണ്ട്​ പൂട്ടിക്കാൻ ട്വിറ്റർ തീരുമാനിച്ചത്​. സമാനമായ സാഹചര്യത്തിൽ ട്രംപിന്‍റെ ഫേസ്​ബുക്ക്​ പേജും മരവിക്കപ്പെട്ടിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

സമാധാനപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നതുവരെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക്​ ഏർപ്പെടുത്തിയിരിക്കുന്ന ‘ബ്ലോക്ക്​’കുറഞ്ഞത്​ രണ്ടാഴ്​ച്ചത്തേക്ക്​ എങ്കിലും അനിശ്ചിതമായി നീട്ടിക്കൊണ്ടിരിക്കുകയാണെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ് പറഞ്ഞു​.​ ആക്രമണങ്ങൾക്ക്​ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കു​വെക്കുന്നു എന്ന്​ കാണിച്ചാണ് ബുധനാഴ്​ച്ച​​ ട്രംപിനെതിരെ ട്വിറ്ററും ഫേസ്​ബുക്കും നടപടിയെടുത്തത്​​.

ഇംപീച്ച്​ ചെയ്യണമെന്നും ഒാഫീസിൽ നിന്ന്​ പുറത്താക്കണമെന്നും ക്രിമിനൽ നടപടിയെടുക്കണമെന്നും രാഷ്​ട്രീയ, മാധ്യമ രംഗത്തുനിന്നുള്ളവരും കൺസർവേറ്റീവുകളും പഴയ സുഹൃത്തുക്കൾ പോലും ട്രംപിനെതിരെ മുറവിളികൂട്ടാൻ തുടങ്ങിയതും, ഏറ്റവും അടുത്ത അനുയായികൾ ഒഴികെ മറ്റെല്ലാവരും കൈയ്യൊഴിഞ്ഞതും കനത്ത തിരിച്ചടിയാണ് ട്രംപിന്​​ നൽകിയിരിക്കുന്നത്​.

അ​തി​നി​ടെ, വ്യാ​ഴാ​ഴ്​​ച​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ കാ​പി​റ്റ​ൽ ഹി​ൽ പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​ൻ ബ്ര​യാ​ൻ സി​ക്​​നി​ക്​ മ​രി​ച്ചു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ആ​ക്ര​മ​ണം ന​ട​ത്തി​യ നൂ​റോ​ളം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കു​പ്ര​സി​ദ്ധ വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യായ ‘പ്രൗ​ഡ്​ ബോ​യ്​​സ്’​ അം​ഗ​ങ്ങ​ളാ​ണ്​ ആ​ക്ര​മി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

ആ​ക്ര​മ​ണ​ത്തി​‍െൻറ തു​ട​ർ​ച്ച​യാ​യി പ്ര​സി​ഡ​ൻ​റ്​​ ട്രം​പി​‍െൻറ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്​​ഥ​ർ രാ​ജി​വെ​ച്ചു. റി​പ​ബ്ലി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ലെ വി​ദ്യാ​ഭ്യാ​സ, ഗ​താ​ഗ​ത സെ​​ക്ര​ട്ട​റി​മാ​ർ, വൈ​റ്റ്​ ഹൗ​സ്​ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​ക്ക​ളു​ടെ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ, ദേ​ശീ​യ സു​ര​ക്ഷ സഹ ഉ​പ​ദേ​ഷ്​​ടാ​വ്, കാ​പി​​റ്റ​ൽ ഹി​ൽ പൊ​ലീ​സ്​ മേ​ധാ​വി സ്​​റ്റീ​വ​ൻ സ​ണ്ട്​ തു​ട​ങ്ങി ഒ​മ്പ​ത്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ രാ​ജി​വെ​ച്ച​ത്. അ​ക്ര​മ​ത്തി​ൽ​ ട്രം​പി​‍െൻറ പ​ങ്ക്​ നീ​തി​ന്യാ​യ വ​കു​പ്​ അ​ന്വേ​ഷി​ക്കു​ന്നുമു​ണ്ട്.

അതിനിടെ സ്ഥാനമൊഴിയും മുൻപേ, സ്വയം മാപ്പു നൽകാനുളള സാധ്യത ട്രംപ് വിശ്വസ്തരുമായി ആലോചിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുള്ള അധികാരം പ്രസിഡന്റിനുണ്ടോയെന്നും ഇത്തരമൊരു നടപടിയുടെ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നും ചർച്ചകൾ നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

കാപ്പിറ്റോൾ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണോ ഈ നീക്കമെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പു ദിവസം മുതൽ ട്രംപ് ഈ സാധ്യത പരിശോധിച്ചിരുന്നുവെന്നാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ക്രിമിനൽ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന ഒട്ടേറെ വിശ്വസ്തർക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞ മാസങ്ങളിൽ ട്രംപ് മാപ്പു നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.