
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാഥിയും യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് കൊവിഡ് പോസിറ്റീവായത് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാകും. വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍ലി വോട്ടിങ് സിസ്റ്റം നടപ്പിലായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ആരോഗ്യമില്ലാത്ത ആളാണോ നിങ്ങളെ നയിക്കേണ്ടത് എന്ന ചോദ്യമുയർത്തി ഡെമോക്രാറ്റുകൾ ഇതിനകം തന്നെ രംഗത്തെത്തി.
കൊവിഡ് രോഗം മൂലം മരിച്ച രണ്ടുലക്ഷം പേരുടെ ജീവന്‍ കൈപിടിയിലൊതുക്കി പന്താടിയ ട്രംപിന് പകര്‍ച്ചവ്യാധി പിടിപെട്ടുവെന്നതാണ് വലിയ സംഭവമായി എതിരാളികള്‍ അവതരിപ്പിക്കുന്നത്. യാഥാസ്ഥിതിക മനോഭാവവും അതിന്റെ അവതാര പുരുഷനായി സ്വയം അവതരിപ്പിക്കുകയും ചെയ്തുവെന്നതാണ് ട്രംപിന് പറ്റിയ പറ്റ്. അതുകൊണ്ടു തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വന്തം അണികളോട് ഇക്കാര്യം വിശദീകരിച്ചു ഫലിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സ്വന്തം ആരോഗ്യത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്ന ‘വി.ഐ.പി രോഗി’യെക്കൊണ്ട് കുഴങ്ങിയിരിക്കുകയാണ് ഡോ. സീൻ കോൺലിയും സംഘവുമെന്ന് റിപ്പോർട്ടുകൾ. ട്രംപിെൻറ ആരോഗ്യ സംരക്ഷണത്തോടൊപ്പം രോഗം മറ്റുള്ളവരിലേക്ക് പകരാതെ കാക്കുകയെന്നതും ഇപ്പോൾ വൈദ്യസംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
രോഗം ഭേദമാകുന്നതിനു മുമ്പുതന്നെ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ പ്രചാരണങ്ങളിലേക്ക് വീണ്ടുമിറങ്ങാൻ ട്രംപ് ഒരുങ്ങുന്നത് ഇവരെ ചില്ലറയൊന്നുമല്ല വലക്കുന്നത്. ട്രംപിെൻറ മുതിർന്ന വൈറ്റ്ഹൗസ് ഉപദേശകൻ സ്റ്റീഫൻ മില്ലർക്ക് കോവിഡ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഓരോ ദിവസവും വൈറ്റ് ഹൗസ് സ്റ്റാഫിൽ പലരും കോവിഡ് ബാധിതരാകുന്നതാണ് ഡോക്ടർമാരുടെ സംഘത്തെ കുഴക്കുന്നത്.
വൈറ്റ്ഹൗസിൽ ഐസൊലേഷനിൽ കഴിയുന്ന ട്രംപിന് എപ്പോഴാണ് പ്രചാരണങ്ങളിൽ തിരിച്ചെത്താൻ കഴിയുകയെന്നത് ഉറപ്പായിട്ടില്ല. പ്രചാരണത്തിലും ഫണ്ട് സ്വരൂപിക്കുന്നതിലും ജോ ബൈഡനേക്കാൾ പിന്നിൽനിൽക്കുന്ന ട്രംപ് അതുകൊണ്ടുതന്നെ ഉടൻ ഗോദയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുകയാണ്. പെട്ടെന്ന് പ്രചാരണങ്ങളിൽ സജീവമാകുന്നത് ട്രംപിെൻറ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, കൂടുതൽ കാത്തിരിക്കുന്നത് മാനസികമായി ട്രംപിനെ സമ്മർദത്തിലാക്കുകയും ചെയ്യും.
അതേസമയം പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഇപ്പോഴും കോവിഡുണ്ടെങ്കിൽ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായ ജോ ബൈഡൻ. ‘നിരവധിയാളുകൾക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതൊരു ഗുരുതരമായ രോഗമാണ്. ക്ലെവ്ലാൻഡ് ക്ലിനിക്കിെൻറയും അവിടുത്തെ ഡോക്ടർമാരുടേയും നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിെൻറ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന് കാത്തിരിക്കുകയാണ്. എന്നാൽ, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കൂടാതെ ട്രംപിനെ കോമളിയെന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച ബൈഡൻ സർക്കാറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയായി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ട്രംപ് ചെയ്തതെന്ന് കുറ്റപ്പെടുത്തി. എൻ.ബി.സി ന്യൂസ് ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന സംവാദത്തിലായിരുന്നു ബൈഡന്റെ പരാമർശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല