1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: ഡോ​ണ​ൾ​ഡ്​ ട്രം​പി​‍െൻറ ഭ​ര​ണ​കാ​ല​ത്തെ വി​വാ​ദ​മാ​യ കുടിയേറ്റ നി​യ​മം മൂ​ലം വേ​​ർ​പെ​ട്ട നാ​ലു​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കും. മെ​ക്​​സി​കോ അ​തി​ർ​ത്തി​യി​ലാ​ണ്​ നാ​ലു കു​ടും​ബ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വേ​ർ​ത്തി​രി​ക്ക​പ്പെ​ട്ട​ത്.

2017ലാ​ണ്​ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​യ​മ​ത​ട​സ്സം മൂ​ലം കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ മെ​ക്സി​ക്കോ​യി​ലും മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലു​മാ​യി​രു​ന്നു. ഇൗ ​ന​ട​പ​ടി​ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ വേ​ർ​ത്തി​രി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും സ്വ​ദേ​ശ സു​ര​ക്ഷ സെ​ക്ര​ട്ട​റി അ​ലാ​ൻ​ഡ്രോ മ​യോ​ർ​ക്ക​സ്​ പ​റ​ഞ്ഞു.

ട്രം​പി​‍െൻറ ക​ട​ത്ത തീ​രു​മാ​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 5000ത്തി​ല​ധി​കം കു​ട്ടി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നാ​വാ​തെ മാ​താ​പി​താ​ക്ക​ളി​ലേ​ക്കെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. മാ​താ​പി​താ​ക്ക​ളി​ല്ലാ​തെ 677 കു​ട്ടി​ക​ൾ ​അ​തി​ർ​ത്തി സു​​ര​ക്ഷ വി​ഭാ​ഗ​ത്തി​‍െൻറ ക​സ്​​റ്റ​ഡി​യി​ലും ക​ഴി​യു​ന്നു​ണ്ട്.

നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റം ത​ട​യാ​ൻ എ​ന്ന പേ​രി​ലാ​ണ്​ ട്രം​പ്​ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ​കെ​ട്ടി നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ബൈ​ഡ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു​പി​ന്നാ​ലെ പ​ല​നി​യ​മ​ങ്ങ​ളും പൊ​ളി​ച്ച​ട​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ 17 ഉ​ത്ത​ര​വു​ക​ളി​ൾ ബൈ​ഡ​ൻ ഒ​പ്പി​ടു​ക​യും ചെ​യ്​​തു. കു​ടി​യേ​റ്റം, കാ​ലാ​വ​സ്ഥ, കോ​വി​ഡ് പ്ര​തി​രോ​ധം, സ​മ്പ​ദ്‍വ്യ​വ​സ്ഥ എ​ന്നി​വ​യി​ൽ ട്രം​പ് സ​ർ​ക്കാ​റി​‍െൻറ തീ​രു​മാ​ന​ങ്ങ​ളാ​ണ്​ ബൈ​ഡ​ൻ പു​നഃ​പ​രി​ശോ​ധി​ച്ച​ത്. മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു.​എ​സി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്കു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​നി യു.​എ​സ്- മെ​ക്സി​കോ അ​തി​ർ​ത്തി​യി​ൽ ട്രം​പ് ഉ​ത്ത​ര​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന മ​തി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കു​മോ​യെ​ന്നാ​ണ്​ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. 18 മു​ത​ൽ 30 വ​രെ അ​ടി ഉ​യ​ര​ത്തി​ലാ​ണു അ​മേ​രി​ക്ക​യി​ലെ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പൂ​ർ​ത്തി​യാ​വു​ന്ന​ത്.

അതിനിടെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം വർധിപ്പിക്കുന്നതായി ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിവർഷം 15,000 ത്തിൽ നിന്നും 62,500 ആയി ഉയർത്തുന്നതിനാണു ബൈഡന്റെ തീരുമാനം. ട്രംപിന്റെ ഭരണത്തിൽ അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ കർശന നിയന്ത്രണവും എണ്ണത്തിൽ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു.

ബൈഡൻ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ അനുകൂല തീരുമാനം സ്വീകരിക്കാത്തതിൽ ഡമോക്രാറ്റിക് സെനറ്റർമാർ പ്രതിഷേധം അറിയിച്ചിരുന്നു. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ഇതുവരെ രാഷ്ട്രം മൂല്യാധിഷ്ഠിത തീരുമാനമാണ് സ്വീകരിച്ചിരുന്നുതെന്നും അതു തുടർന്നു കൊണ്ടുപോകുക എന്നതാണ് നയമെന്നും ബൈഡൻ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.