1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2021

സ്വന്തം ലേഖകൻ: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റ് ശ്രമങ്ങള്‍ക്ക് തുടക്കം. കാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ഹൗസ് ഇംപീച്ച്‌മെന്റിനാണ് ഈ ആഴ്ച തന്നെ സഭയില്‍ ആരംഭം കുറിക്കുന്നത്. ട്രംപിന്റെ ആദ്യ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്നുള്ള പാഠങ്ങള്‍ ഉപയോഗിച്ചാണ് രണ്ടാം ഇംപീച്ച്‌മെന്റിനും എതിരാളികള്‍ കോപ്പുകൂട്ടുന്നത്.

വീഡിയോ ഫുട്ടേജുകള്‍ തെളിവുകളായി അവതരിപ്പിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് കുറ്റക്കാരനാണെന്ന് സഭയില്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞത് 17 റിപ്പബ്ലിക്കന്‍മാരുടെ പിന്തുണ കൂടി വേണം. എന്നാല്‍ നിലവിലെ കക്ഷിനില അനുസരിച്ച് അതിനു സാധ്യതയില്ല. ക്യാപിറ്റോള്‍ ആക്രമണം തടയുന്നതിൽ ട്രംപ് പരാജയപ്പെട്ടു എന്നതാണ് മുഖ്യ ആരോപണം.

എന്നാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ട്രംപിനെ വിചാരണ ചെയ്യാന്‍ സെനറ്റിന് അധികാരമില്ല എന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് ട്രംപ് പക്ഷത്തിൻ്റെ നീക്കം. ഭരണഘടനയില്‍ അത്തരമൊരു കീഴ്‌വഴക്കമുണ്ടോയെന്ന് വ്യക്തമായി പറയുന്നില്ല. നിരവധി നിയമ പണ്ഡിതന്മാരും ഭൂരിപക്ഷം സെനറ്റും ഇക്കാര്യത്തില്‍ വിയോജിക്കുന്നുണ്ടെങ്കിലും, കേസ് തള്ളുന്നതിനുള്ള ന്യായീകരണമായി റിപ്പബ്ലിക്കന്‍മാര്‍ ഈ വാദം ശക്തമായി ഉയര്‍ത്തിയേക്കും.

യുഎസ് പ്രസിഡന്റുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലാ വിഷയങ്ങളും ഇരുകൂട്ടരും പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സഹകരണത്തിനും തീരുമാനമായതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ബെെഡന് വിജയാശംസകൾ നേർന്നതായും നരേന്ദ്ര മോദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.