1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2019

സ്വന്തം ലേഖകന്‍: വ്യാപാരയുദ്ധം വിനയായി; ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റട്ടാക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു.

യുഎസ് നല്‍കുന്നതിനു തുല്യമായ വിപണി ഇന്ത്യ യുഎസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഉയര്‍ന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് നിരവധി തവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് കണക്കനുസരിച്ച് 2700 കോടി ഡോളറാണ് ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു സേവന വ്യാപാര കമ്മി. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ രാജ്യമാണ് ഇന്ത്യ.

ഇന്ത്യക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിക്കും. ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പര്യ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ജൂണില്‍ മുപ്പതിലധികം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.