സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്. ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ച ശേഷം ഉത്തര കൊറിയ മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണു ഉത്തര കൊറിയയുടെ പുതിയ പ്രകോപനം. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ!ഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും എതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.
‘യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്നു ദക്ഷിണ കൊറിയ പിന്നീടു തിരിച്ചറിയും,’ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അബോധാവസ്ഥയില്‍ യുഎസില്‍ തിരിച്ചെത്തിയ ഓട്ടൊ വാംബിയര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയായിരുന്നു മരണം സംഭവിച്ചത്.
പ്രചാരണത്തിനുള്ള ബാനര്‍ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയറെ ഉത്തര കൊറിയ തടവില്‍ കൊടിയ പീഡനത്തിന് ഇരയാക്കിയതായി വാംബിയറുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിചാരണക്കിടെ വാംബിയര്‍ അസുഖ ബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയില്‍ ആയെന്നുമാണ് ഉത്തര കൊറിയയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല