1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2017

സ്വന്തം ലേഖകന്‍: മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായതിനു പുറകെയാണ് എല്ലാം മാധ്യമങ്ങളുടെ തലയിലേക്കിട്ട് ട്രംപ് കൈ കഴുകിയത്.

ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം നിരോധനമല്ലെന്നും നീക്കം ആശങ്കയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ വിശദീകരണം. മുസ്ലിം അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്ക് ഏര്‍ടുത്തിയത് അമേരിക്കകത്തു തന്നെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

അമേരിക്ക കുടിയേറ്റക്കാരുടെ രാഷ്ട്രമാണെന്നും അടിച്ചമര്‍ത്തല്‍ മൂലം പലായനം ചെയ്യുന്നവരോട് അനുകമ്പ കാണിക്കുമെന്നും ട്രംപ് വിശദീകരിച്ചു. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് അമേരിക്കന്‍ ജനതയെയും അതിര്‍ത്തികളെയും സുരക്ഷിതമാക്കാനുള്ളതാണെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ധീരരായവര്‍ക്ക് താമസിക്കാനുള്ള ഭൂമിയാണ് അമേരിക്കയെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.

ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടപത്തിയതിന് പിന്നില്‍ മതമല്ലെന്നും ഭീകരവാദത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുന്നത് വേണ്ടിയാണെന്നും ട്രംപ് പറയുന്നു. ലോകത്തെ മുസ്ലിം രാഷ്ട്രങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മുസ്ലിം അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവിനെ ട്രംപ് പ്രതിരോധിയ്ക്കുന്നത്. നേരിട്ട് ട്വിറ്റര്‍ വഴി സംസാരിക്കുന്ന പ്രസിഡന്റിന്റെ നടപടിയില്‍ നിന്ന് വ്യത്യസ്തമായാണ് ട്രംപിന്റെ നീക്കം.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി ഒരാള്ചയ്ക്കുള്ളില്‍ത്തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആക്രമിച്ചിരുന്നു.

മുസ്ലിം നിരോധനത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് വ്യക്തമാണെന്നും ട്രംപ് പ്രസ്താവനയില്‍ ആരോപിയ്ക്കുന്നു. 120 ദിവസത്തയേക്ക് മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുന്നത്. സിറിയ, ലിബിയ, ഇറാന്‍, ഇറാഖ്, സൊമാലിയ, യെമന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് 90 ദിവസത്തേയ്ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്.

2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഈജിപ്ത്, ലെബലനന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ വിലക്ക് ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. വിസ ഉള്‍പ്പെടെ മതിയായ രേഖകളുമായെത്തിയ വിദേശികളെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കണമെന്ന് ട്രംപിന്റെ ഉത്തരവിന് ഭാഗിക സ്റ്റേ നല്‍കിയ ഫെഡറല്‍ കോടതി വ്യക്തമാക്കിയിരുന്നു.

മസാച്യുസാറ്റ്‌സ്, ന്യൂയോര്‍ക്ക്, വിര്‍ജീനിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ട്രംപിന്റെ ഉത്തരവിന് പിന്നാലെ വിദേശികളെ തടഞ്ഞുവെച്ചിരുന്നു. നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഏഴ് രാഷ്ട്രങ്ങള്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ മുന്‍ സര്‍ക്കാര്‍ നടത്തിയിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.