സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ വലംകൈയ്യായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍, യുഎസ്, ഉത്തര കൊറിയ ചര്‍ച്ചകള്‍ മുന്നോട്ട്. കിമ്മിന്റെ സഹായിയും ഭരണകക്ഷിയുടെ കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാനുമായ കിം യോംഗ് ചോള്‍ ബെയ്ജിംഗില്‍ നിന്ന് എയര്‍ ചൈന വിമാനത്തിലാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം.
സിംഗപ്പൂരിലെ നിര്‍ദിഷ്ട കിംട്രംപ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചോള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നത്. 2000ന് ശേഷം അമേരിക്കയിലെത്തുന്ന ഏറ്റവും മുതിര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനാണ് മുന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവികൂടിയായ യോംഗ് ചോള്‍.
യോംഗ് ചോള്‍ ന്യൂയോര്‍ക്കിലേക്ക് വരുന്ന കാര്യം പ്രസിഡന്റ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത യുഎസ് സംഘങ്ങള്‍ കൊറിയന്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോം സമാധാനഗ്രാമത്തിലും സിംഗപ്പൂരിലും ചര്‍ച്ചകള്‍ക്കായി പോയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല